1 GBP = 104.04

ആടിയാടി വെള്ളാപ്പള്ളി കുമ്മനം ബന്ധം; ബി ജെ പി ബി ഡി ജെ എസ് ബന്ധം അധികനാള്‍ മുന്നോട്ട് പോകില്ലെന്ന് വെള്ളാപ്പള്ളി; മറുപടിയുമായി കുമ്മനവും

ആടിയാടി വെള്ളാപ്പള്ളി കുമ്മനം ബന്ധം; ബി ജെ പി ബി ഡി ജെ എസ് ബന്ധം അധികനാള്‍ മുന്നോട്ട് പോകില്ലെന്ന് വെള്ളാപ്പള്ളി; മറുപടിയുമായി കുമ്മനവും

ബി ജെ പി ബി ഡി ജെ എസ് അധികനാള്‍ മുന്നോട്ട് പോകില്ലെന്ന് വെള്ളാപ്പള്ളി കുറച്ച് നാളായി മുറുമുറുക്കുണ്ട്. ഇന്നലെ അത് പൊട്ടിത്തെറിക്കുകയും ചെയ്തു. മലപ്പുറത്തെ സ്ഥാനാര്‍തഥി നിര്‍ണ്ണയത്തില്‍ എന്‍ ഡി എ യില്‍ ആലോചിക്കാതെ ബി ജെ പി സ്വന്തം നിലക്ക് സ്ഥാനാര്‍തഥിയെ നിശ്ചയിച്ചുവെന്ന് പറഞ്ഞാണ് വെള്ളാപ്പളി ഇന്നലെ പ്രസ്താവന ഇറക്കിയത്. മലപ്പുറത്തെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് എന്‍ഡിഎയില്‍ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്തെത്തി.

മലപ്പുറം സീറ്റ് ബിജെപിയുടേതാണ്, അതിനാല്‍ അവിടെ ആര് മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. മുന്നണിയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. എന്തെങ്കിലും അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞ് തീര്‍ക്കും. ദേശീയ നേതൃത്വവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്നും കുമ്മനം പറഞ്ഞു.

നേരത്തെ ബിജെപിക്കെതിരെ രൂക്ഷമായ ആരോപണമാണ് വെള്ളാപ്പള്ളി നടത്തിയത്. സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനാല്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ല. മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയില്‍ നിന്നുണ്ടാകുന്നത്. സഖ്യകക്ഷികളോട് ആലോചിക്കാതെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കേരളത്തില്‍ എന്‍ഡിഎ സംവിധാനം പ്രവര്‍ത്തിക്കുന്ന സാഹചര്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ബിഡിജെഎസിനെ വിഴുങ്ങാമെന്ന് കരുതേണ്ട. ബിഡിജെഎസ് അണികള്‍ ബിജെപിയില്‍ ലയിക്കുമെന്ന പ്രതീക്ഷ ആര്‍ക്കും വേണ്ട. കേരളത്തില്‍ ബിജെപിയെക്കാള്‍ ശക്തി ഞങ്ങള്‍ക്കാണ്. ഭാവിയില്‍ ഏത് മുന്നണിയുമായും പാര്‍ട്ടി സഹകരിക്കാന്‍ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more