1 GBP = 103.69
breaking news

കെജ്രിവാളിനൊപ്പം ഐക്യസഖ്യം : വിമർശനവുമായി ബിജെപി

കെജ്രിവാളിനൊപ്പം ഐക്യസഖ്യം : വിമർശനവുമായി ബിജെപി

ന്യൂഡല്‍ഹി : ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ സമരം തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരെ ചോദ്യം ചെയ്ത് ബിജെപി. ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് നേരെ കെജ്രിവാളിന്റെ സാന്നിധ്യത്തില്‍ ആക്രമണമുണ്ടായപ്പോള്‍ എല്ലാവരും എവിടെയായിരുന്നു എന്ന വിമര്‍ശനമുമായി ബിജെപി മുതിര്‍ന്ന നേതാവ് വിജയ് ഗോയലാണ് രംഗത്തെത്തിയിരിക്കുന്നത്.

തലസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സര്‍ക്കാരിനോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് മൂലം സര്‍ക്കാരിന്റെ വികസ്സന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍റുടെ വീട്ടിലെത്തിയത്. എന്നാല്‍ ചര്‍ച്ച  യ്ക്ക്  തയ്യാറാകാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറുടെ വീട്ടില്‍ സമരം ആരംഭിക്കുകയായിരുന്നു. ആറ് ദിവസം പിന്നിട്ടിട്ടും ഇവരുമായി ചര്‍ച്ചയ്ക്ക് ഗവര്‍ണര്‍ തയ്യാറായിട്ടില്ല. ആ സാഹചര്യത്തിലാണ് കെജ്രിവാളിന് പിന്തുണ അറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ , പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവര്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ബിജെപിയുടെ വിമര്‍ശനം.

നീതി ആയോഗ് യോഗത്തില്‍ ചേരാനാണ് മുഖ്യമന്ത്രിമാര്‍ തലസ്ഥാനത്തെത്തിയതെന്നും അല്ലാതെ രാഷ്ട്രീയ കളിക്കരുതെന്നും അത് അവര്‍ക്ക് ചേരുന്ന പ്രവൃത്തിയല്ല എന്നുമായിരുന്നു ഗോയലിന്റെ പ്രതികരണം. കേജ്രിവാളിന് മുഖ്യമന്ത്രിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതു പോലെ അന്‍ഷു പ്രകാശിന് ഈ നാലു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ എങ്ങനെയുണ്ടാകുമെന്ന ചോദ്യവും ഗോയല്‍ ഉന്നയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more