1 GBP = 103.87

സ്കന്ദോർപ്പിലെ രൂപതാധ്യക്ഷന്റെ ഇടവക സന്ദർശനവും, ഇടവക തിരുനാളും ഭക്തി സാന്ദ്രം; വിശ്വാസ സമൂഹത്തെ ആശീർവദിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ….

സ്കന്ദോർപ്പിലെ രൂപതാധ്യക്ഷന്റെ ഇടവക സന്ദർശനവും, ഇടവക തിരുനാളും ഭക്തി സാന്ദ്രം;  വിശ്വാസ സമൂഹത്തെ ആശീർവദിച്ച് മാർ ജോസഫ്  സ്രാമ്പിക്കൽ….
സ്കന്ദോർപ്പ്:-  സ്കന്ദോർപ്പ് വിശാസസമൂഹത്തിന്
ദൈവാനുഗ്രഹത്തിന്റെ ദിവസങ്ങൾ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നടത്തിവന്ന ഇടയ സന്ദർശനം പൂർത്തിയായി. കഴിഞ്ഞ ഞായറാഴ്ച സ്കന്ദോർപ്പ് സെൻറ്. ബർണദീഞ്ഞ് കത്തോലിക്കാ ദേവാലയത്തിൽ നടന്ന ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ച് പിതാവ് വചന സന്ദേശം നൽകി. രൂപതാധ്യക്ഷനോടൊപ്പം ഇടവക സമൂഹം പന്തക്കുസ്താ തിരുനാളും പരി. കന്യാമറിയത്തിന്റേയും ഭാരതവിശുദ്ധരുടേയും നാമത്തിൽ ഇടവക തിരുനാളും സമുചിതമായി ആഘോഷിച്ചു.
ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിന്റെ
പ്രവർത്തനങ്ങളാണ് ഇന്നു നാം സഭയിൽ കാണുന്നതെന്നും പരിശുദ്ധാത്മാവില്ലാതെ സഭയില്ലെന്നും ബിഷപ്പ് വചന സന്ദേശത്തിൽ പറഞ്ഞു. വി.കുർബാനയെ തുടർന്ന് നടന ലദീഞ്ഞ് പ്രാർത്ഥനയ്ക്കും അദ്ദേഹം നേതൃത്വം നല്കി. വിശ്വാസികൾക്ക് തിരുനാൾ കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യം ഏർപ്പെടുത്തിയിരുന്നു. തിരുക്കർമ്മ ക്കൾക്ക് രൂപതാദ്ധ്യക്ഷനോടൊപ്പം  സെക്രട്ടറി റവ. ഫാ. ഫാൻസ്വാ പത്തിൽ, വികാരി റവ.ഫാ. ബിജു കുന്നക്കാട്ട് തുടങ്ങിയവർ സഹകാർമികരായിരുന്നു.
കുട്ടികൾക്കും ഇടവകയിലെ വിവിധ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കും പിതാവ് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് പാരീഷ് ഹാളിൽ നടന്ന സൺഡേ സ്കൂൾ വാർഷിക സമ്മേളനം പിതാവ് ഉദ്ഘാടനം ചെയ്തു. കുട്ടികളും മുതിർന്നവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്നേഹവിരുന്നും തയ്യാറാക്കിയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ സ്കന്ദോർപ്പ്, ഗ്രിംസ്ബി, ഗെയിംസ് ബറോ, സ്കോട്ടർ, ബിഗ്  എന്നിവട ങ്ങളിലെ ഭവനങ്ങൾ സന്ദർശിച്ച് വിശ്വാസികളെ ആശീർവദിച്ചു. വികാരി റവ.ഫാ.ബിജു കുന്നയ്ക്കാട്ട്, കൈക്കാരൻമാർ, കമ്മിറ്റിയംഗങ്ങൾ, ഗായക സംഘം, വിമെൻസ് ഫോറം, വോളണ്ടിയേഴ്സ്  തുടങ്ങിയവർ  വിവിധ  ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more