1 GBP = 103.12

ഇടയ സന്ദര്‍ശനം ബ്രിസ്റ്റോളില്‍, മാര്‍ ജോസഫ് സ്രാമ്പിക്കലിന് കുടുംബ കൂട്ടായ്മകളില്‍ ഊഷ്മള സ്വീകരണം

ഇടയ സന്ദര്‍ശനം ബ്രിസ്റ്റോളില്‍, മാര്‍ ജോസഫ് സ്രാമ്പിക്കലിന് കുടുംബ കൂട്ടായ്മകളില്‍ ഊഷ്മള സ്വീകരണം

സിസ്റ്റര്‍. ലീന മേരി

യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ ഏറ്റവും വലിയ സമൂഹങ്ങളില്‍ ഒന്നായ ബ്രിസ്റ്റോളിലെ ഓരോ കുടുംബങ്ങളെയും നേരില്‍ കാണുന്നതിനായി ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ഇടയനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സെപ്റ്റംബര്‍ 20 മുതല്‍ 26 വരെ ദിവസങ്ങളില്‍ ഇടയ സന്ദര്‍ശനം നടത്തുന്നു. അഭിവന്ദ്യ പിതാവിനൊപ്പം സെക്രട്ടറി റവ. ഫാ. ഫാന്‌സുവാ പത്തിലും കുടുംബ കൂട്ടായ്മ പ്രതിനിധിയും ഇടയ സന്ദര്‍ശനത്തില്‍ ഉടനീളം അനുഗമിക്കുന്നു. 16 കുടുംബ കൂട്ടായ്മകളാണ് ബ്രിസ്റ്റോളില്‍ ഉള്ളത്. ആദ്യമായിട്ടാണ് ഒരു പിതാവ് തന്റെ ശുശ്രൂഷയിലുള്ള മുഴുവന്‍ ഭവനങ്ങളിലേക്കും സന്ദര്‍ശനത്തിനെത്തുന്നത്.

ഇടയര്‍ തന്റെ സന്ദര്‍ശനത്തിലൂടെ വ്യക്തിപരമായ ബന്ധം സ്ഥാപിക്കുക, കുടുംബങ്ങളില്‍ കുഞ്ഞുങ്ങളെയും മാതാപിതാക്കന്മാരെയും സാഹചര്യങ്ങളെയും മനസിലാക്കുക, ഓരോ കുടുംബങ്ങളോടൊപ്പം ഒന്നിച്ചു ഭക്ഷിച്ചും ഫോട്ടോയെടുത്തും സമയം ചിലവഴിക്കുന്ന പിതാവിന്റെ ലാളിത്യവും, ആത്മീയ സാന്നിധ്യവും അതീവ താല്‍പര്യവും ഏവര്‍ക്കും ആഹ്ലാദവും അനുഗ്രഹവും പകരുന്നതാണ്.

എന്നും എക്കാലവും സഭാ സേവനങ്ങളില്‍ മുന്‍ പന്തിയിലുള്ള ബ്രിസ്റ്റോള്‍ സമൂഹം ഇടയസന്ദര്‍ശനത്തിലൂടെ കൂടുതല്‍ ആത്മീയ ഉണര്‍വ്വ് കൈവരിച്ചിരിക്കുകയാണ്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more