1 GBP = 103.89

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്തേഫാനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഈ മാസം 27, 28 ശനി, ഞായർ തീയതികളിൽ; ഫാ. ടി. ജോർജ് മുഖ്യ കാർമ്മികൻ…

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്തേഫാനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഈ മാസം 27, 28 ശനി, ഞായർ തീയതികളിൽ; ഫാ. ടി. ജോർജ് മുഖ്യ കാർമ്മികൻ…

ജോർജ് മാത്യു
ബിർമിങ്ഹാം: സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽ പിതാവും സഭയിലെ പ്രഥമ രക്ത സാക്ഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഈ മാസം 27, 28 ശനി, ഞായർ തീയതികളിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. ഫാ. ടി. ജോർജ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഭദ്രാസനത്തിലെ വിവിധ ഇടവകകളിലെ സേവനം അനുഷ്ഠിക്കുന്ന ഫാ. ടി. ജോർജ് സഭയുടെ അയർലണ്ട് റീജിയൻ സെക്രട്ടറിയാണ്. വേൾഡ് മലയാളി കൗൺസിൽ ഐയർലണ്ട് റീജിയൻ സെക്രട്ടറിയാണ്. വേൾഡ് മലയാളി കൗൺസിൽ ഐയർലണ്ട് റീജിയൻ 2017ലെ സോഷ്യൽ റെസ്പോൺസബിലിറ്റി അവാർഡ് ജേതാവാണ് അദ്ദേഹം.
ജനുവരി 27ന് ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് കൊടിയേറ്റ്, സന്ധ്യാ നമസ്കാരം, വചന പ്രഘോഷണം, ആശിർവാദം എന്നിവ നടക്കും. 28ന് ഞായറാഴ്ച രാവിലെ ഒൻപതു മണിക്ക് പ്രഭാത നമസ്കാരം, വി. കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം തുടർന്ന് നേർച്ച വിളമ്പ്, ലേലം, സ്നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് പെരുന്നാളിന് നേതൃത്വം നൽകും. പെരുന്നാളിൽ സംബന്ധിച്ച് സഹദായുടെ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
വികാരി ഫാ. മാത്യൂസ് കുര്യാക്കോസ്: 07832999325
ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്: 07540592226
സെക്രട്ടറി ഷിബു പി തോമസ്: 07863399032
വിലാസം:
The Walker Memorial Hall, Ampton Road, Birmingham, B15 2UJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more