1 GBP = 102.95
breaking news

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിവിധ ശുശ്രൂഷകളോടെ പെസഹാ ആചരിച്ചു…

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിവിധ ശുശ്രൂഷകളോടെ പെസഹാ ആചരിച്ചു…

ജോർജ് മാത്യു

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പെസഹാ ആചരിച്ചു.സന്ധ്യാ നമസ്കാരം, പെസഹാ ശുശ്രൂഷകൾ, വി. കുർബാന, പ്രസംഗം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് പെസഹാ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ചു. മനുഷ്യ രക്ഷക്ക് വേണ്ടി സ്വയം ബലിയായി നൽകിയ യേശുക്രിസ്തു നൽകുന്ന സന്ദേശവും മാതൃകയും സർവ്വശക്തമായ സമർപ്പണത്തിന്റെയും അതിനു ലോക ചരിത്രത്തിൽ സമാനതകളില്ലെന്നും ഫാ. മാത്യൂസ് കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ക്രൈസ്തവ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ ഊഷ്മളത നിറയുവാൻ ഈ ആചരണം സഹായിക്കുമെന്ന് ഫാ. മാത്യൂസ് കുര്യാക്കോസ് വ്യക്തമാക്കി.

ഇടവക ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, നിയുക്ത ട്രസ്റ്റി രാജൻ വർഗീസ്, സെക്രട്ടറി ഷിബു തോമസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ ആധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് പ്രഭാത നമസ്കാരം തുടർന്ന് വി. കുർബാനയും നടക്കും. ഉയിർപ്പിന്റെ ശുശ്രൂഷകൾ ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ആരംഭിക്കും.
വിലാസം:
The Walker Memorial Hall, Ampton Road, Birmingham, B15 2UJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more