1 GBP = 103.95
breaking news

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു….

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു….

ജോർജ് മാത്യു
നിത്യരക്ഷകന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണ ഉണർത്തി ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. സന്ധ്യാ പ്രാർത്ഥന, ഉയിർപ്പ് ശുശ്രൂഷകൾ, വി. കുർബാന, പ്രസംഗം, പ്രദക്ഷിണം, എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് ചടങ്ങുകൾക്ക് മുഖ കാർമ്മികത്വം വഹിച്ചു.


മനുഷ്യന് അഗ്രാഹ്യവും മനുഷ്യബുദ്ധിക്ക് എളുപ്പത്തിൽ മനസിലാക്കുവാൻ കഴിയാത്തതുമായ ദൈവപ്രത്യുതിയുടെ വെളിപ്പെടുത്തലാണ് ക്രിസ്തുവിന്റെ ഉത്‌ഥാനത്തിലൂടെ സംഭവിച്ചത്. മരണം സൃഷ്ടിക്കുന്ന പരിമിതിയുടെ കോട്ടയെ തകർത്ത മഹാസംഭവമാണ് ഉയിർപ്പ്. മരണത്തിനു അപ്പുറമായ ജീവന്റെ നിത്യതയെ കുറിച്ച് ഉയിർപ്പ് പ്രഘോഷിക്കുന്നതെന്ന് ഉയിർപ്പ് ദിനസന്ദേശത്തിലൂടെ ഫാ. മാത്യൂസ് കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു.


ഇടവക ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, നിയുക്ത ട്രസ്റ്റി രാജൻ വർഗീസ്, സെക്രട്ടറി ഷിബു തോമസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ആധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഈസ്റ്റർ സദ്യ കഴിച്ചു സംതൃപ്തരായാണ് വിശ്വാസികൾ ഭവനങ്ങളിലേക്ക് മടങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more