1 GBP = 103.89

ബിർമിങ്ഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ ആഘോഷിച്ചു…

ബിർമിങ്ഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ ആഘോഷിച്ചു…

ജോർജ് മാത്യു
ബർമിങ്ങാം∙ മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 115 –ാം ഓർമ്മപ്പെരുന്നാൾ ബെർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.

നവംബർ 12 ന് ഞായറാഴ്ച രാവിലെ 9നു പ്രഭാത നമസ്ക്കാരം, വി. കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന തുടർന്ന് പ്രദിക്ഷണം, ആശീർവാദം, നേർച്ച വിളമ്പ് എന്നിവയായിരുന്നു. പ്രധാന ചടങ്ങുകൾ വി. കുർബാനയ്ക്ക് ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് കാർമ്മികത്വം വഹിച്ചു.പരിശുദ്ധിയുടെ പരിമളം മലങ്കര സഭയ്ക്കകത്തും പുറത്തും പരത്തിയ പുണ്യാത്മാവായ പരുമല തിരുമേനിയുടെ സ്മരണ പുതുക്കികൊണ്ട് നടന്ന റാസയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിവൽ ഇടവക ജനങ്ങളുടെ പങ്കാളിത്വവും സഹകരണവും കൊണ്ട് ശ്രദ്ധേയനായിരുന്നു. ഇടവക ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, സെക്രട്ടറി ഷിബു തോമസ്, മർത്തമറിയം സമാജം സെക്രട്ടറി ഉഷ റെജി, ഇടവക മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ആധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more