1 GBP = 103.68

ബിനോയ് കോടിയേരിക്കെതിരായ യാത്രാ വിലക്ക് നീങ്ങി; ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി

ബിനോയ് കോടിയേരിക്കെതിരായ യാത്രാ വിലക്ക് നീങ്ങി; ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി

ദുബായ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി. കോടതിക്ക് പുറത്താണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി കേസ് സ്വയം പിന്‍വലിക്കുകയായിരുന്നു. പണം നല്‍കാതെയാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്നും ബിനോയ് കോടിയേരി പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കിയ പശ്ചാത്തലത്തില്‍ യാത്രാവിലക്ക് നീങ്ങിയ ബിനോയ് ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും.

മര്‍സൂഖിയുടെ ഉടമസ്ഥതയിലുള്ള ജാസ് ടൂറിസം കമ്പനി 30 ലക്ഷം ദിര്‍ഹമാണ് (അഞ്ചര കോടി രൂപ) ബിനോയ് കോടിയേരിക്ക് നല്‍കിയത്. 2013ലാണ് ഇടപാട് നടന്നത്. ഇതില്‍ പത്ത് ലക്ഷം ദിര്‍ഹത്തിന്റെ (1.72 കോടി രൂപ) കേസാണ് വിവാദമാകുകയും ബിനോയിയുടെ യാത്രാ വിലക്കിലേക്ക് നയിക്കുകയും ചെയ്തത്. 1.72 കോടി രൂപ നല്‍കാന്‍ ബിനോയ് തയ്യാറായതായും ഇതിനായി കാസര്‍ഗോഡ് വ്യവസായി ഇടപെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പണം നല്‍കാതെ കേസ് ഒത്തുതീര്‍പ്പാക്കിയെന്നാണ് ബിനോയിയുടെ പ്രതികരണം.

മര്‍സൂഖിയുടേയും രാഖുലിന്റേയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് ജാസ് ടൂറിസം. കമ്പനിയുടെ 51 ശതമാനം ഓഹരി മര്‍സൂഖിയുടേയും 49 ശതമാനം ഓഹരി രാഖുലിന്റേയും പേരിലാണ്. രാഖുല്‍ കമ്പനിയുടെ പേരില്‍ വായ്പ എടുത്ത് ബിനോയിക്ക് നല്‍കുകയായിരുന്നു. എന്ാല്‍ പണം തിരികെ ലഭിക്കാതെ വന്നതോടെ മര്‍സുഖി നേരിട്ട് ഇടപെടുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more