1 GBP = 103.87

നഴ്സസ് ദിനത്തിൽ  ഭൂമിയിലെ മാലാഖാമാർക്ക്  ആശംസകളുമായി യുക്മ നഴ്സസ് ഫോറം പ്രസിഡന്റ് ബിന്നി മനോജ്.

നഴ്സസ് ദിനത്തിൽ  ഭൂമിയിലെ മാലാഖാമാർക്ക്  ആശംസകളുമായി യുക്മ നഴ്സസ് ഫോറം പ്രസിഡന്റ് ബിന്നി മനോജ്.

 

ഇന്ന് ലോക നഴ്സസ് ദിനം. ഭൂമിയിലെ മാലാഖമാരെന്ന്  പറയപ്പെടുമ്പോഴും മാന്യമായ വേതനത്തിനായി  കേരളത്തിന്റെ തെരുവിൽ സമരം ചെയ്യേണ്ടി വരുന്ന നമ്മുടെ സഹോദരീ സഹോദരൻമാർ. അപക്വമായ  രാഷ്ട്രീയ തീരുമാനം മൂലം ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലേക്ക് നഴ്സസ്‌നെ നിയമിക്കാൻ സാധിക്കാതെ വീർപ്പുമുട്ടുന്ന എൻ എഛ് എസിലെ ആശുപത്രികളിൽ വിശ്രമമില്ലാതെ ജോലിചെയ്യുന്ന നമ്മുടെ കുടുംബാഗങ്ങൾ. അവരെ മാനിക്കാൻ, ആശംസകൾ അറിയിക്കാൻ അവർക്കായി ഒരു ദിനം. യുകെയിലെ പ്രവാസികളിൽ ഭൂരിപക്ഷവും നഴ്സിംഗ് മേഖലയിൽ ജോലിചെയ്‌യുന്നവരായിരിന്നിട്ടും സൗകര്യ പൂർവം അവർ തഴയപ്പെടുന്നോ എന്ന സംശയം ബാക്കി നിൽക്കുന്നു.

എന്നാൽ തന്റെ ഉത്തരവാദിത്വം മറന്നുപോകാതെ കൂടുതൽ കരുത്തോടെ യുക്മ നഴ്സസ് ഫോറത്തെ നയിക്കുന്ന ഒരു വ്യക്തിത്വമാണ്  നാഷണൽ പ്രസിഡന്റ് മിസിസ് ബിന്നി മനോജ്. യുകെയിലുള്ള എല്ലാ നഴ്സസ്‌നെയും ഈ പ്രത്യക ദിവസത്തിൽ എല്ലാ ഭാവുകങ്ങളും  ആശംസകളും അറിയിച്ചുകൊണ്ട് എഴുതിയ മെസ്സേജിന്റെ പൂർണ്ണ രൂപം ഇവിടെ കൊടുക്കുന്നു.

ലോകമാകെയുള്ള നഴ്സുമാർ സമൂഹത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങളുടെയും സംഭാവനകളുടെയും സ്മരണനിലനിർത്തുന്നതിനും അവരെ ആദരിക്കുന്നതിനുമായി ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് എന്ന സംഘടന എല്ലാവർഷവും മെയ് 12 നു നഴ്സസ് ഡേ കൊണ്ടാടുന്നത്.

ഈ വേളയിൽ രോഗീപരിചരണത്തിനായി കഠിനാധ്വാനം ചെയ്യുന്ന ലോകമാകയുള്ള നഴ്‌സുമാർക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യാഹ്‌നം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം  വരെ ജീവിച്ചു ആതുരസേവനരംഗത്തു   തനതായ ശൈലികളിൽ കൂടി    ശക്തമായ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ, നഴ്സിംഗ് സേവന രംഗത്ത് വാനോളം പുകഴ്ത്തപ്പെട്ട ഫ്ലോറെൻസ്  നൈറ്റിംഗലിന്റെ  ജന്മദിനം തന്നെ ലോക നഴ്സസ് ദിനമായി തിരഞ്ഞെടുത്തത് പ്രത്യേകം പ്രാധാന്യം  അർഹിക്കുന്നു.
ചരിത്ര പ്രാധാന്യം ഉള്ള ഈ ദിവസം ആചരിക്കുമ്പോൾ, ആരോഗ്യപരിപാലന മേഖലയിലെ  രൂപപ്പെടുത്തുന്നതിലും  ആരോഗ്യ പരിപാലനത്തിലും നഴ്‌സുമാരുടെ സ്ഥാനം വളരെ പ്രധാനപെട്ടതാണ് എന്ന് നാം മനസ്സിലാകുകയും അതോടൊപ്പം ഒരാൾ പോലും ഉപേക്ഷിക്കപെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുവാൻ പാടില്ല എന്നും  ഉറപ്പുവരുത്തേണ്ടതായിട്ടുമുണ്ട്. അനുകമ്പയോടും അക്ഷീണ പരിശ്രമത്തോടും രോഗങ്ങളെ തടയുവാനും, സന്നദ്ധതയോടെ  സുരക്ഷിതത്വമുള്ള  പരിചരണം ആവശ്യമുള്ളിടത്തു നൽകുവാനും നമ്മുടെ ജീവിതത്തെ സമർപ്പിക്കണം.
ആരോഗ്യ പരിപാലന മേഖലയിൽ മനുഷ്യാവകാശത്തെ ഹനിക്കുന്ന   പ്രവണത  ഒരു വ്യക്തിക്ക് പോലും ഉണ്ടാകുന്നത് സഹിക്കുവാനോ ക്ഷമിക്കുവാനോ കഴിയുന്ന കാര്യമല്ല എന്ന് അസന്നിഗ്ദ്ധമായി പറയുവാൻ ഈ സമയത്ത് നമുക്കൊരുമിച്ച് നിൽക്കാം
ഈ പ്രത്യക ദിനത്തിൽ “ആരോഗ്യം മനുഷ്യാവകാശമാണ്” എന്ന  ഇന്റർനാഷണൽ നഴ്സസ് കൗൺസിലിന്റെ 2018 ലെ  പ്രമേയം  നമുക്ക് ഒരുമിച്ച് പ്രഖ്യാപിക്കാം.
യുകെയിലെ എല്ലാ നഴ്സസിനും യുക്മ നഴ്സസ് ഫോറത്തിന്റെ ആശംസകളും അഭിനന്ദനങ്ങളും.
സ്നേഹപൂർവ്വം
ബിന്നി മനോജ്
നാഷണൽ പ്രസിഡന്റ്,
യുക്മ നഴ്സസ് ഫോറം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more