1 GBP = 103.21

ബീഹാറില്‍ പഞ്ചസാര മില്ലില്‍ പൊട്ടിത്തെറി ; അഞ്ച് തൊഴിലാളികള്‍ മരിച്ചു

ബീഹാറില്‍ പഞ്ചസാര മില്ലില്‍ പൊട്ടിത്തെറി ; അഞ്ച് തൊഴിലാളികള്‍ മരിച്ചു

പട്‌ന: ബീഹാറില്‍ പഞ്ചസാര മില്ലിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു, ഏഴു പേര്‍ക്ക് ഗരുതരമായി പരുക്കേറ്റു.

ഗോപാല്‍ ഗഞ്ച് കി ചൗകറിലെ സസ മൂസ പഞ്ചസാര മില്ലിലാണ് അപകടമുണ്ടായത്.

സംഭവസമയത്ത് 100 ഓളം തൊഴിലാളികളാണ് മില്ലില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

അമിതമായി ചൂടായതിനെ തുടര്‍ന്നാണ് ബോയിലര്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

ബോയിലര്‍ അപകടാവസ്ഥയില്‍ ആണെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഉടമ അവഗണിക്കുകയായിരുന്നുവെന്ന് മരിച്ച തൊഴിലാളികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ഇതിനെതുടര്‍ന്ന് മില്‍ ഉടമയെ അറസ്റ്റ് ചെയ്തു.

ഗുരുതരാവസ്ഥയില്‍ കഴിയുന്നവരില്‍ ഏറെപേര്‍ക്കും 90 ശതമാനത്തിനു മേല്‍ പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ ഗോപാല്‍ഗഞ്ച് ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more