1 GBP = 104.10

ബഹുഭൂരിപക്ഷം ബ്രിട്ടീഷുകാർക്കും യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് പുതിയ സർവേ ഫലം

ബഹുഭൂരിപക്ഷം ബ്രിട്ടീഷുകാർക്കും യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് പുതിയ സർവേ ഫലം

ലണ്ടൻ: ബ്രിട്ടനിലെ ബഹുഭൂരിപക്ഷം ആളുകൾക്കും യൂറോപ്യൻ യൂണിയനിൽ തുടരാനാണ് താത്പര്യമെന്ന് പുതിയ സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. ഈ മാസം നടത്തിയ സർവേയിലാണ് വലിയൊരു ശതമാനം ബ്രെക്സിറ്റിന് എതിരായി തിരിഞ്ഞത്. ഏകദേശം 51 ശതമാനം പേരാണ് യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് ആവശ്യപ്പെടുന്നത്. 41 പേർ മാത്രമേ ബ്രെക്സിറ്റ്‌ വേണമെന്ന് പറയുന്നുള്ളൂ. എന്നാൽ മറ്റുള്ളവർ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുന്നില്ല.

ബ്രെക്സിറ്റ്‌ റഫറണ്ടം നടക്കുന്നതിന് മുൻപുള്ള സ്ഥിതിയിൽ നിന്ന് വളരെ വലിയൊരു മാറ്റമാണ് പുതിയ സർവേയിൽ കാണുന്നത്. ബ്രെക്സിറ്റ്‌ ഡീലുകൾ ഉറപ്പിക്കുന്നതിൽ സർക്കാറിന് പറ്റിയ വീഴ്ചകളാണ് ബ്രിട്ടീഷ് ജനതയെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് സാരം. ഹൌസ് ഓഫ് കോമൺസിൽ തെരേസാ മെയ്ക്ക് നേരിട്ട തിരിച്ചടിയും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു.

ഈ മാസം അഞ്ചിനും എട്ടിനുമിടയിലാണ് ബി എം ജി ജനങ്ങൾക്കിടയിൽ ഹിത പരിശോധന നടത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ഹിത പരിശോധനയിൽ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന അഭിപ്രായക്കാർക്ക് വളരെ നേരിയ മുൻതുക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more