1 GBP = 104.00
breaking news

അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെയും ബൈബിള്‍ കലോത്സവത്തിന്റെയും സ്‌പെഷ്യല്‍ സപ്പ്‌ളിമെന്റ് പ്രകാശനം ചെയ്തു

അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെയും ബൈബിള്‍ കലോത്സവത്തിന്റെയും സ്‌പെഷ്യല്‍ സപ്പ്‌ളിമെന്റ് പ്രകാശനം ചെയ്തു

ഫാ. ബിജു കുന്നയ്ക്കാട്ട്

ബ്രിസ്റ്റോള്‍: ഒക്ടോബര്‍ 22 മുതല്‍ 29 വരെ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയണുകളിലായി നടക്കുന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടന്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെയും പ്രഥമ രൂപതാ ബൈബിള്‍ കലോത്സവത്തിന്റെയും വിശദ വിവരങ്ങളോട് കൂടിയ മരിയന്‍ ടൈംസിന്റെ സ്‌പെഷ്യല്‍ സപ്ലിമെന്റ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു.

നവംബര്‍ 4ന് നടക്കുന്ന രൂപതാ തല കലോത്സവ മത്സരങ്ങള്‍ക്ക് മുന്നോടിയായി സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിലായി റീജിയണല്‍ തലത്തില്‍ പ്രാഥമിക ഘട്ട മത്സരങ്ങള്‍ നടക്കും.

പുത്തന്‍ അഭിഷേകം ഗ്രേറ്റ് ബ്രിട്ടനില്‍ കത്തിപ്പടരുവാനും സഭാമക്കള്‍ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും ഉറപ്പിക്കാനുമായി നടത്തപ്പെടുന്ന ഈ പ്രഥമ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത് സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറും ലോകപ്രശസ്ത ധ്യാനഗുരുവുമായ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമംഗങ്ങളുമാണ്. കണ്‍വന്‍ഷന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലേഖനവും കണ്‍വന്‍ഷന്‍ വിജയത്തിനായുള്ള പ്രാര്‍ത്ഥനയും കണ്‍വന്‍ഷന്‍ നടക്കുന്ന 8 റീജിയനുകളെ കുറിച്ചുള്ള വിശദ വിവരങ്ങളും സപ്പ്‌ലിമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് സമയം.

യൂറോപ്പില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിത കലാമാമാങ്കം എന്ന ഖ്യാതിയോടെ കഴിഞ്ഞ 10 വര്‍ഷത്തോളമായി ബ്രിസ്റ്റോളില്‍ നടന്നു വരുന്ന കലോത്സവവും ഇത്തവണ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യ ബൈബിള്‍ കലോത്സവം എന്ന പ്രത്യേകതയോടെയാണ് നടത്തപ്പെടുന്നത്.

22 ഇനങ്ങള്‍ 7 വിഭാഗങ്ങളിലായി നടത്തപ്പെടുന്ന ഈ വന്‍ കലാമേളയ്ക്ക് റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST യുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് രൂപതാതലത്തില്‍ നേതൃത്വം നല്‍കുന്നത്. റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കൊപ്പം സിജി വാദ്ധ്യാനത്തിന്റെ നേതൃത്വത്തിലുള്ള വിവിധ റീജിയനില്‍ നിന്നുള്ള കമ്മിറ്റി അംഗങ്ങളും മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

രൂപതയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം മുതല്‍ നടത്തപ്പെടുന്ന കലോത്സവത്തിലേക്ക് ഓരോ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രധാനദ്ധ്യാപകരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ബ്രിസ്റ്റോളില്‍ വച്ച് നടന്ന സപ്ലിമെന്റ് പ്രകാശനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ കലോത്സവം രൂപതാ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST യ്ക്ക് ആദ്യ പ്രതി നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു, സിജി വാദ്ധ്യാനത്ത്, നിമ്മി ലിജോ, ലിജോ ചീരാന്‍, റവ. ഫാ. ഫാന്‍സുവാ പത്തില്‍, ലിസ്സി സാജ്, ബ്രദര്‍ തോമസ് സാജ്, റവ. സി. മേരി ആന്‍ തുടങ്ങിയവര്‍ സപ്ലിമെന്റ് പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more