1 GBP = 103.68

നിരവധി പേര്‍ക്കെതിരേ വ്യാജ മാനഭംഗ ആരോപണം, യുവതിയ്ക്ക് പത്ത് വര്‍ഷത്തെ തടവ്

നിരവധി പേര്‍ക്കെതിരേ വ്യാജ മാനഭംഗ ആരോപണം, യുവതിയ്ക്ക് പത്ത് വര്‍ഷത്തെ തടവ്

നിരവിധി പുരുഷന്‍മാര്‍ക്കെതിരേ വ്യാജ മാനഭംഗ ആരോപണങ്ങള്‍ ഉയര്‍ത്തിയ സ്ത്രീയ്ക്ക് കോടതി പത്ത് വര്‍ഷത്തെ തടവ് വിധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പതിനഞ്ച് പേര്‍ തന്നെ നാല് വിവിധ സംഭവങ്ങളിലായി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നായിരുന്നു ജെന്ന ബിയാലേ എന്ന 25 കാരി ഉയര്‍ത്തിയ ആരോപണം. ആറ് പേര്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ഒന്‍പത് പേര്‍ മാനഭംഗപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. ഇവരെല്ലാവരും അപരിചിതരാണ് എന്നും യുവതി മൊഴിനല്‍കിയിരുന്നു.

സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് വ്യാജ ആരോപണം ഉന്നയിച്ചതിന് യുവതിയ്ക്ക് തടവ് ശിക്ഷ വിധിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനും സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിനുമാണ് ശിക്ഷ. ഇരയുടെ വേഷം കെട്ടി നടക്കുന്ന കള്ളിയാണ് ജെമ്മയെന്ന് ജഡ്ജി നിക്കോളാസ് ലോറെയ്ന്‍ സ്മിത്ത് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ബിയാലേയുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് 6400 മണിക്കൂറുകള്‍ ചെലവഴിച്ചതായി പ്രോസിക്യൂട്ടര്‍ മെഡ്‌ലിന്‍ മൂര്‍ കോടതിയെ ബോധിപ്പിച്ചു. ഇതിനായി 250,000ത്തോളം പൗണ്ട് ചെലവായി. കോടതി ചെലവുകള്‍ക്ക് വേണ്ടി മാത്രം 109,000ത്തോളം പൗണ്ട് വേറെയും ചെലവായിട്ടുണ്ട്.

എന്നാല്‍ താന്‍ നിരപരാധിയാണെന്നും വിധിയ്‌ക്കെതിരേ അപ്പീല്‍ നല്‍കുമെന്നും ബിയാലേ അറിയിച്ചു. 2010 ല്‍ തന്നെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് ബിയാലേ നല്‍കിയ കേസില്‍ ഒരാളെ പോലീസ് ജയിലില്‍ അടച്ചിരുന്നു. എന്നാല്‍ 2013 ല്‍ ബിയാലേയുടെ പെണ്‍സുഹൃത്ത് ഇത് വ്യാജ ആരോപണമാണ് എന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചത്. 2013 ല്‍ തന്നെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി ബിയാലേ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് 2010 ലേത് വ്യാജ ആരോപണമാണ് എന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന്് ബിയാലേയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് ഇവര്‍ നേരത്തെ നല്‍കിയ നാല് മാനഭംഗ പരാതികളും വീണ്ടും അന്വേഷണത്തിന് വിധേയമാക്കുകയായിരുന്നു.

എല്ലാ കേസിലും ഒരേ സാഹചര്യങ്ങളാണ് എന്ന് കണ്ടെത്തിയ പൊലീസ് ഇത് കെട്ടിച്ചമടച്ച കേസുകളാണ് എന്ന് സംശയിച്ചു. തുടര്‍ന്നാണ് വിശദമായ അന്വേഷണം ആരംഭിച്ചത്.2010 ല്‍ ബിയാലേയുടെ പരാതിയെ തുടര്‍ന്ന മഹാദ് കാസീം എന്ന യുവാവിനെ ഏഴ് വര്‍ഷത്തേക്ക് തടവിന് വിധിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more