1 GBP = 104.37
breaking news

പരീക്ഷയ്‌ക്കെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം സ്‌കൂളിന് പുറത്ത് തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തി

പരീക്ഷയ്‌ക്കെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം സ്‌കൂളിന് പുറത്ത് തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ഭോപ്പാല്‍: സ്‌കൂളില്‍ പരീക്ഷയ്ക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സ്‌കൂളിന് പുറത്ത് തലയറുക്കപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മധ്യപ്രദേശിലെ അനുപൂരിലാണ് സംഭവം. പെണ്‍കുട്ടിയെ ഒരാള്‍ ആക്രമിക്കുന്നത് താന്‍ കണ്ടിരുന്നുവെന്ന് സ്‌കൂളിലെ അധ്യാപിക പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ പുറകേ വന്ന ഒരു വ്യക്തി പെണ്‍കുട്ടിക്ക് നേരെ കയ്യിലുണ്ടായിരുന്ന വടിവാള്‍ വീശുന്നത് കണ്ടിരുന്നുവെന്നാണ് അധ്യാപികയുടെ മൊഴി.

അജ്ഞാതനായ അയാള്‍ മൂന്ന് തവണ പെണ്‍കുട്ടിയുടെ തലയ്ക്കുനേരെ വാളുയര്‍ത്തി വെട്ടിയിരുന്നുവെന്നും അധ്യാപിക പൊലീസിനോട് പറഞ്ഞു. എന്നാല്‍ ദൂരെ നിന്ന് കണ്ടതിനാലും കണ്ണട ഇല്ലാതിരുന്നതിനാലും തനിക്ക് കാഴ്ച വ്യക്തമായിരുന്നില്ല. ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അധ്യാപിക പൊലീസിനോട് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more