കറന്‍സി രഹിതരാജ്യത്തിനായി ഭീം ആപ്പ്, അറിയേണ്ടതെല്ലാം


കറന്‍സി രഹിതരാജ്യത്തിനായി ഭീം ആപ്പ്, അറിയേണ്ടതെല്ലാം

മൊബൈല്‍, ഡിജിറ്റല്‍ ബാങ്കിംഗ് ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്രസര്‍ക്കാര്‍ ഭീം ആപ്പ് അവതരിപ്പിച്ചു. നിലവില്‍ നാലക്ക പാസ്സ്‌കോഡില്‍ പ്രവര്‍ത്തിക്കുന്ന ആപ്പില്‍ ആധാര്‍ അധിഷ്ടിത സംവിധാനം ഏര്‍പ്പെടുത്തി കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഭരണഘടനാ ശില്‍പ്പി ഡോ. ഭീം റാവു അംബേദ്കറുടെ സ്മരണയ്ക്കാണ് ആപ്പിന് ഭീം എന്ന് പേര് നല്‍കിയിരിക്കുന്നത്.

ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി എന്നതിന്റെ ചുരുക്കപ്പേരാണ് ഭീം. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഭീം പ്രവര്‍ത്തിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ ഇത് പ്രവര്‍ത്തിക്കും. അടുത്ത ഘട്ടത്തില്‍ സാധാരണ ഫോണുകളിലും ലഭ്യമാകും. രണ്ട് എംബിമാത്രമാണ് ഫയലിന്റെ ഭാരം.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തുടര്‍ന്ന് നിങ്ങളുടെ ഫോണ്‍ നമ്പര്‍ എസ്എംഎസ് ആയി അയയ്ക്കണം. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അടുത്ത പടിയായി നാലക്ക ഡിജിറ്റല്‍ പാസ്സ്‌കോഡ് നല്‍കണം. ബാങ്ക് ഏതെന്ന് തെരഞ്ഞെടുക്കണം. ഇതോടെ ഭീം ആപ്പ് ഉപയോഗിക്കാവുന്നതാണ്.

പണം അയക്കാനും സ്വീകരിക്കാനും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമിടപാട് നടത്താനും സാധിക്കും. ഒന്നിലേറെ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഏതിലേക്ക് വേണമെങ്കിലും മാറാന്‍ സാധിക്കും. ഫോണിലെ മൈ ഇന്‍ഫര്‍മേഷന്‍ തുറന്ന് കഴിഞ്ഞാല് ഏതൊക്കെ ബാങ്കുകളിലേക്ക് മാറാന്‍ സാധിക്കുമെന്ന് അറിയാന്‍ സാധിക്കും. ഓരോ ബാങ്കിലുമുള്ള ബാലന്‍സ് അറിയാനും സാധിക്കും.

ഒരു രൂപ മുതല്‍ 20000രൂപ വരെ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യാവുന്നതാണ.് ഒറ്റത്തവണ പരമാവധി പതിനായിരം രൂപ വരെ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യാം. ഒരു ദിവസത്തെ പരിധി ഇരുപതിനായിരമാണ്. ആഴ്ചയിലെ ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറൂം ആപ്പ് പ്രവര്‍ത്തന സജ്ജമായിരിക്കും.

ഐഎംപിഎസ് എന്ന ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വ്വീസ് വഴിയാണ് യുപിഐ പ്രവര്‍ത്തിക്കുന്നത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ പണം കൈമാറാന്‍ ഇതുവഴി സാധിക്കും. ആധാര്‍ പേയ്‌മെന്റ് ആപ് കൂടി ഡൗണ്‍ലോഡ് ചെയ്താല്‍ ആധാര്‍ വഴി പണം നല്‍കാവുന്നതാണ്. പാസ്സ്‌കോഡിന് പകരം വിരലടയാളം മതിയാകും. ആധാര്‍ കാര്‍ഡിലെ വിരലടയാളമാകും തിരിച്ചറിയാനുള്ള കോഡ്. ഇതുവഴി പണം കൈമാറാന്‍ മൊബൈല്‍ഫോണും വേണ്ട.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317