ഭീം ആപ്പില്‍ കനത്ത സുരക്ഷാ വീഴ്ച, പുതുക്കിയ പതിപ്പ് ഇറക്കി


ഭീം ആപ്പില്‍ കനത്ത സുരക്ഷാ വീഴ്ച, പുതുക്കിയ പതിപ്പ് ഇറക്കി

മൊബൈല്‍ ഫോണിലൂടെയുള്ള പണമിടപാടുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പില്‍ കനത്ത സുരക്ഷാ വീഴ്ച കണ്ടെത്തി. അജ്ഞാതരില്‍ നിന്ന് ആപ്പിലൂടെ പേയ്‌മെന്റ് റിക്വസ്റ്റുകള്‍ എത്തുന്നതാണ് ആപ്പിന്റെ സുരക്ഷാ വീഴ്ചയ്ക്ക് വെല്ലുവിളിയായത്. പരാതികള്‍ വ്യാപകമായതോടെ പ്രശ്‌നം പരിഹരിച്ച് ആപ്പിന്റെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ പുറത്തിറക്കിയിട്ടുണ്ട. ഇതിനോടകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ അത് അപ്‌ഡേറ്റ് ചെയ്യണമെന്ന് നാഷണല്‍പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

നിലവില്‍ അപ്‌ഡേറ്റ് ചെയ്ത വേര്‍ഷനില്‍ പരാതികളൊക്കെ പരിഹരിച്ചിട്ടുണ്ടെന്നാണ് എന്‍പിസിഐ അറിയിച്ചിരിക്കുന്നത്. രാജ്യത്ത് നിലവിലുണ്ടായിരുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സിന് പകരമാണ് മോദി കഴിഞ്ഞയാഴ്ച ഭാരത് ഇന്റര്‍ഫെയ്‌സ് ഫോര്‍ മണി എന്ന ഭീം ആപ്പ് പുറത്തിറക്കിയത്. ഭീം ആപ്പ് വഴിയുള്ള പ്രതിദിന ഇടപാടുകള്‍ നാല്പതിനായിരം-അന്‍പതിനായിരം ആയി ഉയര്‍ന്നിട്ടുണ്ട്. നാല് കോടി രൂപയോളം ഇത്തരത്തില്‍ കൈമാറുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

അവരവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന ഭീം ആപ്പ് വഴി ഒറ്റത്തവണ പരമാവധി പതിനായിരം രൂപയുടെ വരെ ഇടപാട് നടത്താവുന്നതാണ്. 24 മണിക്കൂറിനുള്ളില്‍ ഇരുപതിനായിരം രൂപവരെ ഇത്തരത്തില്‍ കൈമാറാനായി സാധിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates