1 GBP = 103.12

തിരക്കേറിയ മോട്ടോർവേയിൽ ടെസ്‌ല കാർ ആട്ടോപൈലറ്റിൽ ഇട്ട് പാസഞ്ചർ സീറ്റിലിരുന്ന് യാത്ര ചെയ്ത ഡ്രൈവർക്ക് കോടതി പതിനെട്ട് മാസത്തെ വിലക്കേർപ്പെടുത്തി VIDEO

തിരക്കേറിയ മോട്ടോർവേയിൽ ടെസ്‌ല കാർ ആട്ടോപൈലറ്റിൽ ഇട്ട് പാസഞ്ചർ സീറ്റിലിരുന്ന് യാത്ര ചെയ്ത ഡ്രൈവർക്ക് കോടതി പതിനെട്ട് മാസത്തെ വിലക്കേർപ്പെടുത്തി VIDEO

ലണ്ടൻ: തിരക്കേറിയ എം1 റോഡിലാണ് ടെസ്‌ല കാറിൽ ഡ്രൈവറുടെ പരാക്രമം. കഴിഞ്ഞ മേയ് 20 ന് വൈകുന്നേരം 7.40 ഓടെയാണ് സംഭവം നടന്നത്. ഭവേഷ് പട്ടേൽ എന്ന 39 കാരനാണ് തന്റെ ടെസ്‌ല 60 എസ് കാറ് ആട്ടോ പൈലറ്റിൽ ഇട്ടതിന് ശേഷം ഡ്രൈവർ സീറ്റിൽ നീന്നും പാസഞ്ചർ സീറ്റിലേക്ക് മാറിയത്. തിരക്കേറിയ സമയമായതിനാൽ 40 മൈൽ വേഗതയിലാണ് വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്.

തൊട്ടടുത്ത് കൂടി പോയ മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് ഇക്കാര്യം ശ്രദ്ധിച്ചത് തന്നെ. ഡ്രൈവർ സീറ്റിൽ ആളില്ലാതെ ടെസ്‌ല കാർ നീങ്ങുന്നതും പാസ്സഞ്ചർ സീറ്റിൽ തലയ്ക്ക് പിന്നിൽ കൈയും കൊടുത്ത് ഇരിക്കുന്നതും ശ്രദ്ധയിൽപ്പെട്ട യാത്രക്കാരൻ മൊബൈലിൽ വിഡിയോയും ചിത്രങ്ങളും പകർത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പകർത്തിയ ഇയ്യാൾ പിന്നീട് പൊലീസിന് ദൃശ്യങ്ങൾ നൽകുകയായിരുന്നു. തുടർന്ന് നോട്ടിംഗ്ഹാമിലെ ആൽഫ്രട്ടൻ റോഡിലുള്ള പട്ടേലിനെതിരെ പോലീസ് കേസെടുത്ത് കോടതിയിലെത്തിക്കുകയായിരുന്നു. സെന്റ് ആൽബൻസ് ക്രൗൺ കോടതിയാണ് പട്ടേലിന് പതിനെട്ട് മാസത്തേക്ക് ഡ്രൈവിങ് വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ നൂറു മണിക്കൂർ കമ്മ്യൂണിറ്റി ജോലിയും 10 ദിവത്തെ റീഹാബിലെറ്റേഷൻ കോഴ്‌സിനും ഹാജരാകണം. £1800 ഇതിന് ഫീസായി നൽകേണ്ടത്.

അതേസമയം ടെസ്‌ല എൻജിനീയർമാർ ഇത്തരത്തിൽ വാഹനമോടിക്കുന്നവർക്ക് പരമാവധി ശിക്ഷ നല്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. ആട്ടോപൈലറ്റ് മോഡ് വാഹനമോടിക്കുന്ന ഡ്രൈവർക്ക് നൽകുന്ന അധിക ഫീച്ചർ മാത്രമാണെന്ന് അവർ പറയുന്നു. അല്ലാതെ ഡ്രൈവർക്ക് പകരമുള്ള സംവിധാനമല്ല. മറ്റുള്ളവരുടെ ജീവനും സ്വന്തം ജീവനും അപകടം വരുത്തി വയ്ക്കുന്ന ഇത്തരം പ്രവണത ഒഴിവാക്കണമെന്നും അവർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more