1 GBP = 104.16

വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍

വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: 2017-18 വര്‍ഷത്തിലെ അബ്കാരി നയം ചില ഭേദഗതികളോടെ 2018-19 വര്‍ഷത്തില്‍ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടംഘട്ടമായി നിര്‍ത്തുന്നതാണ്.

ബിവറേജസ് കോര്‍പ്പറേഷന്‍റെയോ കണ്‍സ്യൂമര്‍ഫെഡിന്‍റെയോ വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ല. വിദേശനിര്‍മ്മിത വിദേശമദ്യവും നിലവിലുളള ബിവറേജസ് വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയും കണ്‍സ്യൂമര്‍ഫെഡിന്‍റെ വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയും വിതരണം ചെയ്യും.

സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം മെയ് ഒന്നു മുതല്‍ 31 വരെ എല്ലാ ജില്ലകളിലും മണ്ഡലാടിസ്ഥാനത്തില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും വാര്‍ഷികത്തോടനുബന്ധിച്ച് നടത്തും. വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം കണ്ണൂരിലും സമാപനം തിരുവനന്തപുരത്തുമായിരിക്കും. മന്ത്രിമാര്‍ക്ക് ജില്ലകളില്‍ ആഘോഷത്തിന്‍റെ ചുമതല നല്‍കാനും തീരുമാനിച്ചു.

ഭക്ഷ്യഭദ്രത നിയമാവലി അംഗീകരിച്ചുസംസ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ കരട് നിയമാവലി മന്ത്രിസഭ അംഗീകരിച്ചു. യോഗ്യതാപട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പരാതികള്‍ പരിഹരിക്കുന്നതിനുളള സംവിധാനം, സംസ്ഥാന ഭക്ഷ്യകമ്മീഷന്‍റെ രൂപീകരണം തുടങ്ങിയവ ഇതിന്‍റെ ഭാഗമായി വരും.

പുതിയ ഫയര്‍ സ്റ്റേഷന്‍ നാട്ടികയില്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷന്‍ ആരംഭിക്കും. ഇതിനായി 7 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ധനകാര്യ കമ്മീഷന്‍ സെല്‍ 15-ാം ധനകാര്യ കമ്മീഷന്‍ സെല്‍ രൂപീകരിക്കുന്നതിന് 14 തസ്തികകള്‍ സൃഷ്ടിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more