1 GBP = 103.89
breaking news

അമിതാഭ് ബച്ചനേയും സോമസുന്ദരത്തെയുമൊക്കെ പിന്തള്ളി വിനായകന്‍ ദേശീയ പുരസ്‌കാരത്തില്‍ മുത്തമിടുമോ?

അമിതാഭ് ബച്ചനേയും സോമസുന്ദരത്തെയുമൊക്കെ പിന്തള്ളി വിനായകന്‍ ദേശീയ പുരസ്‌കാരത്തില്‍ മുത്തമിടുമോ?

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ആര് നേടുമെന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ രാജ്യം മുഴുവനും. കേരളത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിനായകന്‍ ദേശീയ അവാര്‍ഡ് പരിഗണനയിലുണ്ടെന്നാണറിയുന്നത്. ഇത്തവണത്തെ 64ആം ദേശീയ അവാര്‍ഡ് പട്ടികയില്‍ വിനായകന്‍ മത്സരിക്കുന്നത് അമിതാഭ് ബച്ചന്‍, മനോജ് ബാജ്!പേയ്, നവാസുദ്ദീന്‍ സിദ്ദിഖി, സോമസുന്ദരം എന്നീ പ്രമുഖ നടന്മാരോടൊപ്പമാണ്. ‘രമണ്‍ രാഖവ്2.0’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ നവാസുദ്ദീന്‍ സിദ്ധിഖിയും ‘അലിഗറി’ലെ പ്രകടനത്തിലൂടെ മനോജ് ബാജ്‌പേയും ‘പിങ്കി’ലെ പ്രകടനത്തിലൂടെ അമിതാഭ് ബച്ചനും ‘ജോക്കര്‍’ എന്ന തമിഴ് സിനിമയിലൂടെ സോമസുന്ദരവും ‘കമ്മട്ടിപാട’ത്തിലെ ഗംഗക്ക് ജീവന്‍ കൊടുത്ത വിനായകനോട് വേണം മത്സരിക്കേണ്ടത്.

ദേശീയതലത്തില്‍ സിനിമകള്‍ വിലയിരുത്തുന്ന ജൂറിക്കു മുമ്പില്‍ തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, കന്നഡ ഭാഷകളിലെ സിനിമകള്‍ വിലയിരുത്തുന്ന പ്രാദേശിക ജൂറി സമര്‍പ്പിച്ച പട്ടികയിലാണ് മികച്ച നടനുള്ള എന്‍ട്രിയില്‍ വിനായകനുള്ളത്. പ്രാദേശിക ജൂറിയാണ് ദേശീയ ജൂറി പരിഗണിക്കേണ്ട ചിത്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി 15 സിനിമകളാണ് എന്‍ട്രികളായുള്ളതെന്നാണറിയുന്നത്. വിവിധ ഭാഷകളില്‍ നിന്നായി ഇന്ത്യയിലാകെയുള്ള 380 സിനിമകളാണ് പ്രാഥമിക എന്‍ട്രിയായി ദേശീയ അവാര്‍!ഡ് ജൂറിക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

സംവിധായകന്‍ പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറി സിനിമകള്‍ വിലയിരുത്തിതുടങ്ങി കഴിഞ്ഞു. അഞ്ച് പ്രാദേശിക ജൂറി ടീം സമര്‍പ്പിച്ച എന്‍ട്രികളില്‍ നിന്നു പുരസ്‌കാര നിര്‍ണയം നടത്തും. ഇവയില്‍ നിന്നാണ് അഞ്ചു പ്രാദേശിക ജൂറികള്‍ ചേര്‍ന്ന് ദേശീയ അവാര്‍ഡിനു വേണ്ടി ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്.തമിഴില്‍ നിന്ന് അഞ്ച് എന്‍ട്രികള്‍ ദേശീയ ജൂറിക്കു മുന്നിലെത്തിയപ്പോള്‍, മലയാളത്തില്‍ നിന്ന് പത്ത് സിനിമകളാണ് ദേശീയ അവാര്‍ഡ് നിര്‍ണയ സമിതിക്കു മുന്നിലെത്തിയിരിക്കുന്നത്. മാര്‍ച്ച് അവസാന വാരത്തിലോ ഏപ്രില്‍ ആദ്യമോ ആയിരിക്കും പുരസ്‌കാര പ്രഖ്യാപനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more