1 GBP = 103.25
breaking news

അവൾ എന്റെ പേരക്കുട്ടിയെപ്പോലെ ; മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയതിന് തമിഴ്‌നാട് ഗവര്‍ണര്‍ മാപ്പ് പറഞ്ഞു

അവൾ എന്റെ പേരക്കുട്ടിയെപ്പോലെ ; മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയതിന് തമിഴ്‌നാട് ഗവര്‍ണര്‍ മാപ്പ് പറഞ്ഞു

ചെന്നൈ: വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയുടെ കവിളിൽ അനുവാദമില്ലാതെ സ്പർശിച്ച തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ക്ഷമാപണം നടത്തി. മാധ്യമപ്രവർത്തക മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യന്‍ എഴുതിയ കത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

തന്നോട് ചോദിച്ച ചോദ്യത്തിന് അഭിനന്ദനമായാണ് കവിളിൽ തൊട്ടത്. ഒരു പേരക്കുട്ടിയെ പോലെ കണ്ടാണ് അത് ചെയ്തതെന്നും ഗവർണർ പറയുന്നു. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയുടെ കവിളിൽ അനുവാദമില്ലാതെ ഗവർണർ സ്പർശിച്ചതാണ് വിവാദത്തിന് കാരണമായത്.

തമിഴ്നാട്ടിൽ കോളജ് അധ്യാപിക വിദ്യാർഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തിൽ ഗവർണറുടെ പേരും പരാമർശിക്കപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഗവര്‍ണറോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ കവിളിലാണ് ഗവര്‍ണര്‍ സ്പര്‍ശിച്ചത്. സംഭവത്തെ തുടർന്ന് മാധ്യമപ്രവർത്തക ഗവർണർക്കെതിരേ ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തു.

ഗവര്‍ണര്‍ പുരോഹിതിനെതിരേ നേരത്തെ ഉയര്‍ന്ന ലൈംഗിപീഡന ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തിവരുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതേക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തക ചോദ്യമുന്നയിച്ചത്.

ഗവര്‍ണറുടെ മാപ്പ് പുറഞ്ഞുകൊണ്ടുള്ള കത്തിന് പിന്നാലെ മാപ്പപേക്ഷ താന്‍ സ്വീകരിക്കുന്നതായി മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യന്‍ ട്വീറ്റ് ചെയ്തു. ചോദ്യത്തിന്റെ പേരില്‍ അഭിനന്ദിച്ചതാണെന്ന ഗവര്‍ണറുടെ വാദം തൃപ്തികരമല്ലെങ്കിലും ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് അംഗീകരിച്ച് മാപ്പ് നല്‍കുകയാണെന്നാണ് ലക്ഷ്മിയുടെ ട്വീറ്റ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more