1 GBP = 103.87

യുകെ ജനതയെ നടുക്കിയ എം1 മോട്ടോര്‍വേ അപകടത്തില്‍ മരണപ്പെട്ട നോട്ടിംഗ്ഹാം സ്വദേശി കടൂക്കുന്നേല്‍ സിറിയക് ജോസഫിന് നാടിന്റെ അന്ത്യാഞ്ജലി; യുക്മക്ക് വേണ്ടി സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ സി എ ജോസഫ് അന്തിമോപചാരം അര്‍പ്പിച്ചു

യുകെ ജനതയെ നടുക്കിയ എം1 മോട്ടോര്‍വേ അപകടത്തില്‍ മരണപ്പെട്ട നോട്ടിംഗ്ഹാം സ്വദേശി കടൂക്കുന്നേല്‍ സിറിയക് ജോസഫിന്  നാടിന്റെ അന്ത്യാഞ്ജലി; യുക്മക്ക് വേണ്ടി സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ സി എ ജോസഫ് അന്തിമോപചാരം അര്‍പ്പിച്ചു

യുകെ ജനതയെ അപ്പാടെ ദുഖത്തിലാഴ്ത്തിയ എം 1 മോട്ടോര്‍വേ ദുരന്തത്തില്‍ മരണമടഞ്ഞ സിറിയക്ക് ജോസെഫിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ ചേര്‍പ്പുങ്കലിലെ വീട്ടില്‍ എത്തിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. നാട്ടിലെയും യുകെയിലെയും സാമൂഹിക സാംസ്‌കാരിര രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

കേരള കോണ്‍ഗ്രസ് ചെയര്‍മാനും സ്ഥലം എം എല്‍ എയും മുന്‍മന്ത്രിയുമായ കെ എം മാണിസാര്‍ കേരളാകോണ്‍ഗ്രസ് പതാക പുതപ്പിച്ചു അന്തിമോപചാരമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും എം പിയുമായ ജോസ് കെ മാണി, മുന്‍മന്ത്രിയും കടുത്തുരുത്തി എം എല്‍ എയുമായ മോന്‍സ് ജോസഫ് , മുന്‍ എം പി പി സി തോമസ്, മുന്‍ എം എല്‍ എ സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് , ജനറല്‍ സെക്രട്ടറി. റോജിമോന്‍ വര്‍ഗീസ് എന്നിവരുടെ അഭ്യര്‍ത്ഥനപ്രകാരം യുക്മ നാഷണല്‍ കമ്മറ്റിക്കുവേണ്ടി യുക്മ സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ സി എ ജോസഫ് അന്തിമോപചാരം അര്‍പ്പിച്ചു.

വീട്ടിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം പള്ളിയിലേക്കെടുക്കുമ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് വന്‍ ജനാവലി സാക്ഷ്യം വഹിച്ചത്. വാ വിട്ട് നിലവിളിച്ച ഭാര്യ ആന്‍സിയെയും മക്കളായ ബെന്‍സണ്‍, ബെനീറ്റ തുടങ്ങിയവരെയും കുടുംബങ്ങളെയും ആശ്വസിപ്പിക്കുവാന്‍ അവിടെ കൂടി നിന്നവര്‍ക്കുമായില്ല.

പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഇടവക ദേവാലയത്തില്‍ നടന്ന സംസ്‌കാര ശുശ്രുഷകളില്‍ യുകെയില്‍ നിന്നുമെത്തിയ നോട്ടിംഗ്ഹാം സീറോ മലബാര്‍ സഭാ ചാപ്ലയിനും ബെന്നിയുടെ സുഹൃത്തുമായ ഫാ. ബിജു കുന്നയ്ക്കാട്ടും നിരവധി വൈദികരും കന്യാസ്ത്രീകളും സംബന്ധിച്ചിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം കുടുംബ കല്ലറയില്‍ ബെന്നിയുടെ മൃതദേഹം സംസ്‌കരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more