1 GBP = 103.81

‘ഞാന്‍ നന്നായി പൊരുതി, എന്റെ ഓട്ടം പൂര്‍ത്തിയാക്കി, വിശ്വാസം കാത്തു, എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു.’ കിരീട പ്രാപ്തിക്കായി ബെന്നി യാത്രയായി, വിതുമ്പലടക്കി പ്രകൃതിയോടൊപ്പം മലയാളി സമൂഹവും.

‘ഞാന്‍ നന്നായി പൊരുതി, എന്റെ ഓട്ടം പൂര്‍ത്തിയാക്കി, വിശ്വാസം കാത്തു, എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു.’ കിരീട പ്രാപ്തിക്കായി ബെന്നി യാത്രയായി, വിതുമ്പലടക്കി പ്രകൃതിയോടൊപ്പം മലയാളി സമൂഹവും.

 

നോട്ടിംഗ്ഹാം: യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ മലയാളി സമൂഹം ഇന്നലെ പ്രിയ സുഹൃത്ത് ബെന്നിക്ക് അന്ത്യഞ്ജലി അര്‍പ്പിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ എത്തിയ ഫ്യൂണറല്‍ ഡയറക്ടേഴ്‌സില്‍ നിന്നും സെന്റ് അല്‍ഫോന്‍സ് സീറോ മലബാര്‍ സഭാ വികാരി ബഹു. ഫാ. ബിജു കുന്നക്കാട്ട്, വികാരി ജനറാള്‍ സജി മലയില്‍, സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ബെന്നിയുടെ ഭൗതീക ശരീരം ഏറ്റുവാങ്ങി ദേവാലയാങ്കണത്തിലേക്കാനയിച്ചു. തുടര്‍ന്ന് പരേതനുവേണ്ടി ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനകളും നടത്തി. അപകടത്തില്‍ മരണമടഞ്ഞ മറ്റു ഏഴുപേര്‍ക്കുവേണ്ടിയും അനുസ്മരണ പ്രാര്‍ത്ഥന നടത്തി.

ആത്മീക മേഖലയില്‍ മാത്രമല്ല സാമൂഹ്യ സാംസ്‌കാരിക മേഖലയിലെയും നിറസാന്നിധ്യമായിരുന്നു ബെന്നിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ യുക്മ ദേശീയ പ്രസിഡണ്ട് ശ്രീ മാമ്മന്‍ ഫിലിപ്പ്, നാഷണല്‍ കമ്മറ്റി അംഗം അനീഷ് എബ്രഹാം , ശ്രീ എബി സെബാസ്റ്റിയന്‍ , എബ്രഹാം പൊന്നും പുരയിടം മുതലായവരും യുകെയിലെ വിവിധ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളും എത്തിയിരുന്നു.

ബെന്നിയുടെ മരണം സാധാരണക്കാര്‍ക്ക് ആകസ്മീകം ആണെങ്കില്‍ ഒരു ക്രിസ്തീയ വിശ്വാസിയെ സംബന്ധിച്ച് അത് ദൈവഹിതമാണെന്നും അതില്‍ ദുഃഖിക്കരുതെന്നും പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളില്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന ബെന്നിയുടെ ആത്മാവിനു കൂട്ടായിരിക്കുമെന്നും കുര്‍ബാന മദ്ധ്യേ വൈദീകന്‍ പറഞ്ഞു. ഈ വാക്കുകളാവാം പ്രിയപ്പെട്ട പപ്പയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച മകന്‍ ബെന്‍സണും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പതറാതെ സംസാരിക്കാന്‍ മകള്‍ ബെനീറ്റക്കും കരുത്തേകിയത്.
ഗതാഗത കുരുക്കില്‍പെട്ടതിനാല്‍ സീറോ മലബാര്‍ വികാരി ജനറാള്‍ ബഹു. ഫാ. തോമസ് പാറയടിക്കു കുര്‍ബാന സമയത്ത് എത്തുവാന്‍ സാധിച്ചില്ല. എന്നാല്‍ ഒപ്പീസ് ചൊല്ലിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഔദോഗികമായ കാര്യങ്ങളില്‍ റോമില്‍ ആയതിനാലാണ് സ്രാമ്പിക്കല്‍ പിതാവിന് ചടങ്ങുകളില്‍ സംബന്ധിക്കുവാന്‍ സാധിക്കാതെ പോയത് എന്നും പിതാവ് ബെന്നിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നു എന്നും ഫാ. സജിമലയില്‍ അറിയിച്ചു.

    
മൃതസംസ്‌കാര ശുശ്രൂഷകള്‍ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ വരുന്ന തിങ്കളാഴ്ച നടക്കും.
ഞായറാഴ്ച രാവിലെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് പ്രാരംഭപ്രാര്‍ത്ഥനകളോടെ ചേര്‍പ്പുങ്കല്‍ ഇടവകയിലെ വീട്ടില്‍ വച്ച് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.

ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ഇന്ന് നാട്ടിലേക്ക് തിരിക്കും. നോട്ടിംഗ്ഹാമിന്റെ മത- സാമൂഹിക-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ബെന്നിയോടുള്ള ആദരസൂചകമായി നോട്ടിംഗ്ഹാം രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, ബെന്നിയുടെ സുഹൃത്തുക്കളായ അഡ്വ. ജോബി പുതുക്കുളങ്ങര, മിസ്റ്റര്‍ & മിസ്സിസ് സോയിമോന്‍ ജോസഫ് എന്നിവരും മൃതസംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാനായി നാട്ടിലേക്ക് പോകുന്നുണ്ട്.

ഓഗസ്റ്റ് 26ന് മോട്ടോര്‍വേ 1 ല്‍ ഉണ്ടായ വാഹനാപകടത്തിലാണ് നോട്ടിംഗ്ഹാം സ്വദേശിയായ സിറിയക് ജോസഫ് (ബെന്നി) മരണമടഞ്ഞതു.
ABC ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന ബെന്നി കഴിഞ്ഞ 26ന് നോട്ടിംഗ്ഹാമില്‍ നിന്നും ലണ്ടനിലേക്ക് മറ്റു പതിനൊന്ന് പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും. യുകെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍നടപടികള്‍ പോലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായിവരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more