1 GBP = 103.12

കുടിയേറ്റത്തിന്റെ ഗുണഫലങ്ങളെ കുറിച്ച് ബ്രിട്ടീഷ് ജനതയെ ബോധവത്കരിക്കാനുള്ള പദ്ധതി തെരേസാ മേയ് അട്ടിമറിച്ചു

കുടിയേറ്റത്തിന്റെ ഗുണഫലങ്ങളെ കുറിച്ച് ബ്രിട്ടീഷ് ജനതയെ ബോധവത്കരിക്കാനുള്ള പദ്ധതി തെരേസാ മേയ് അട്ടിമറിച്ചു

കുടിയേറ്റത്തിന്റെ ഗുണഫലങ്ങളെ കുറിച്ച് ബ്രിട്ടീഷ് ജനതയെ ബോധവത്കരിക്കാനുള്ള പദ്ധതി തെരേസാ മേയ് അട്ടിമറിച്ചതായി റിപ്പോര്‍ട്ട്. വിവരാവരാശ നിയമപ്രകാരം ലഭ്യമായ രേഖകളിലാണ് ഇക്കാര്യം വ്യക്തമായത്. എന്‍എച്ച്എസിനും ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്കും കുടിയേറ്റം നല്‍കുന്ന ഗുണങ്ങളെ കുറിച്ച് ബ്രിട്ടീഷ് ജനതയെ ബോധവത്കരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തെ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തെരേസാമേയ് അട്ടിമറിയ്ക്കുകയായിരുന്നുവെന്ന് പുറത്തുവരുന്ന കാബിനറ്റ് ഓഫീസ് രേഖകള്‍ വ്യക്തമാക്കുന്നു.

ഇയു റഫറണ്ടം ക്യാമ്പെയ്ന്‍ നടക്കുമ്പോള്‍ രാജ്യത്തേക്ക് കുടിയേറ്റം കൊണ്ടുവരുന്ന പോസിറ്റീവായ ഗുണഫലങ്ങള്‍ പൊതുജനങ്ങളെ ബോധവകത്കരിക്കുന്നതിനായി കാമറൂണ്‍ ഗവണ്‍മെന്റിലെ വിവിധ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കിയ പദ്ധതിയാണ് അന്നത്തെ ഹോം സെക്രട്ടറിയായിരുന്ന തൈരേസാ മേയ് അട്ടിമറിച്ചതെന്ന് ഹോം ഓഫീസ് രേഖകള്‍ വ്യക്തമാക്കുന്നു. മേയുടെ ഈ നീക്കം തുണച്ചത് ലീവ് വോട്ടര്‍മാരെയായിരുന്നു. പദ്ധതി സംബന്ധിച്ച് ആദ്യത്ത ക്രോസ്സ് വൈറ്റ്ഹാള്‍ മീറ്റിംഗില്‍ പങ്കെടുത്തുവെന്നല്ലാതെ ഹോം ഓഫീസ് പിന്നീട് ഈ പദ്ധതിയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. മേയ്ക്ക് താല്‍പ്പര്യമില്ലാത്തതിനാലാണ് പദ്ധതിയില്‍ നിന്ന്‌േേ ഹാം ഓഫീസ് വിട്ടുനില്‍ക്കുന്നതെന്ന് കരുതുന്നതായി കാബിനറ്റ് സെക്രട്ടറിയായ സര്‍ ജെറമി ഹേവുഡ് ചൂണ്ടിക്കാട്ടുന്നു. ഹോം സെക്രട്ടറിയുടെ രാഷ്ട്രീയ തീരുമാനം ഇ്ല്ലാത്തതിനാല്‍ ഈ വിഷയത്തില്‍ ഗവണ്‍മെന്റിന് കൂടുതല്‍ മുന്നോട്ട് പോകാന്‍ സാധ്യമല്ലെന്ന് ഹേവുഡ് സഹപ്രവര്‍ത്തകര്‍ക്കായി എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിനാണ് ഹേവുഡ് കത്തെഴുതിയിരിക്കുന്നത്. ഈ സമയത്താണ് കുടിയേറ്റ തൊഴിലാളികള്‍ ഇല്ലെങ്കില്‍ ബ്രിട്ടനിലെ പല പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലെത്തുമെന്ന് റിമെയ്ന്‍പക്ഷക്കാര്‍ വാദിച്ചത്. എന്നാല്‍ ഇത് ഭയം ഉണ്ടാക്കി വോട്ട് തേടാനുള്ള തന്ത്രമാണ് എന്ന് ലീവ് പക്ഷക്കാര്‍ പ്രചരിപ്പിക്കുകയും ചെയ്തു.എന്നാല്‍ കുടിയേറ്റ്ത്തിന്റെ ഗുണഫലങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയും ലീവ് പക്ഷക്കാര്‍ക്ക് വേണ്ടി പരസ്യമായി ക്യാമ്പെയ്‌നിംഗി്‌ന് ഇറങ്ങാതിരിക്കുകയും ചെയ്യുകവഴി മേയ് രാഷ്ട്രീയലക്ഷ്യം ലാക്കാക്കി പ്രവര്‍ത്തിക്കുകയായിന്നുവെന്ന് ഇവരുടെ വിമര്‍ശകര്‍ ആരോപിക്കുന്നു.

ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് മുന്‍പായി മേയ് തന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കാണ് ദേശീയ താല്‍പ്പര്യങ്ങളേക്കാള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഫ്രീ മൂവ്‌മെന്റ് അവസാനിപ്പിക്കാനുള്ള നിര്‌ദ്ദേശം ബ്രക്‌സിറ്റ് ചര്‍ച്ചയുടെ മൂലക്കല്ലാക്കിയപ്പോള്‍ മുതല്‍ തന്റെ ഗൂഢപദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലായിരുന്നു മേയ് എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഏറ്റവും അടുത്ത് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2020 വരെ ഫ്രീമൂവ്‌മെന്റ് നിലവിലെ അവസ്ഥയില്‍ തന്നെ തുടരുമെന്നാണ് മനസ്സിലാക്കിിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും കുടിയേറ്റനിരക്ക് പ്രതിവര്‍ഷം ഒരുലക്ഷമാക്കി കുറയ്ക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്നാക്കം പോകാന്‍ മേയ് തയ്യാറായിട്ടില്ല.

എന്നാല്‍ ആരോപണങ്ങളെ മേയുമായി അടുത്ത വൃത്തങ്ങള്‍ തള്ളിക്കളഞ്ഞു. റഫറണ്ടത്തില്‍ പരാജയപ്പെട്ടവര്‍ ആ പരാജയത്തിന്റെ ഭാരം മറ്റുള്ളവരില്‍ ചാര്‍ത്താന്‍ പരിശ്രമിക്കുകയാണ് എന്ന് ഇവര്‍ ആരോപിച്ചു. വീണ്ടും നഷ്ടപ്പെട്ട ക്യാമ്പെയ്‌ന് വേണ്ടി പോരാട്ടം തുടരാതെ കുടിയേറ്റം നിയന്ത്രിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ഇവര്‍ ചെയ്യേണ്ടതെന്നും മേയുടെ വിശ്വസ്ഥര്‍ പ്രതികരിച്ചു. ജോര്‍ജ്ജ് ഒസ്‌ബോണും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണും ചേര്‍ന്നാണ് കുടിയേറ്റത്തെ കുറിച്ച് ക്യാമ്പെയ്‌നില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന് തീരുമാനിച്ചതെന്നും ഇവര്‍ അറിയിച്ചു. കുടിയേറ്റം സംബന്ധിച്ച കണക്കുകള്‍ മുന്നോട്ട് വച്ച ലേബര്‍ പാര്‍ട്ടിയുടേയും ലിബറല്‍ ഡെമോക്രാറ്റുകളുടേയും നീക്കത്തെ എതിര്‍ത്തത് കാമറൂണ്‍ ആയിരുന്നുവെന്നും കുടിയേറ്റത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ റഫറണ്ടം സമയത്ത് നടത്താതിരുന്നത് തെറ്റായിപ്പോയെന്ന് പിന്നീട് കാമറൂണിന്റെ സഹായികള്‍ തുറന്ന് സമ്മതിച്ചിരുന്നതായും മേയുടെ സഹായികള്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ വെളിപ്പെടുത്തലുകള്‍ റഫറണ്ടം സമയത്തെ മേയുടെ നീക്കങ്ങള്‍ വീണ്ടും സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. കാമറൂണിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായിരുന്ന സര്‍ ക്രയെ്ഗ് ഒളിവര്‍ തന്റെ പുതിയ ബുക്കില്‍ റിമെയ്ന്‍ ക്യാമ്പെയ്‌നെ പിന്തുണയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളെ 13 തവണ മേയ് അവഗണിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഭാവിയിലെ ടോറിനേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായിരുന്നു ഇതെന്നാണ് മേയുടെ വിമര്‍ശകര്‍ ആരോപിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more