1 GBP = 103.52
breaking news

ലൂസേഴ്​സ്​ ചാമ്പ്യന്മാരായി ബെൽജിയം; ഇംഗ്ലണ്ടിനെ തകർത്തത്​ രണ്ട്​ ഗോളിന്

ലൂസേഴ്​സ്​ ചാമ്പ്യന്മാരായി ബെൽജിയം; ഇംഗ്ലണ്ടിനെ തകർത്തത്​ രണ്ട്​ ഗോളിന്

മോസ്ക്കോ: ഫിഫാ റാങ്കിംഗിൽ മൂന്നാമൻമാരായി എത്തിയ ബെൽജിയം ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായി നാട്ടിലേക്ക്. ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ബെൽജിയം മൂന്നാമൻമാരായത്. ആദ്യ പകുതിയിൽ തോമസ് മ്യൂനിയറും രണ്ടാം പകുതിയിൽ നായകൻ ഏഡൻ ഹസാർഡുമാണ് ബെൽജിയത്തിന്‍റെ ഗോളുകൾ നേടിയത്.

കളിയിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയ ബെൽജിയം നാലാം മിനിട്ടിൽ തന്നെ മുന്നിലെത്തി. ഇടതുവിങിൽനിന്ന് ബോക്സിലേക്ക് നാസർ ചാഡ്ലി മറിച്ചുനൽകിയ പന്ത് ഓടിയെത്തിയ തോമസ് മ്യൂനിയർ വൺ ടച്ചിലൂടെ ഗോളാക്കുകയായിരുന്നു. ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിൽ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. പന്തടക്കത്തിലും മുന്നേറ്റത്തിലുമൊക്കെ ബെൽജിയമാണ് മുന്നിട്ടുനിന്നത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ചില നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ അകന്നുനിന്നു. ബെൽജിയത്തിന്‍റെ ഒരു ഗോൾ ലീഡോടെ ഒന്നാംപകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും ബെൽജിയമായിരുന്നു മികച്ചുനിന്നത്. വല്ലപ്പോഴുമുള്ള മുന്നേറ്റങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചതുമില്ല. 82-ാം മിനിട്ടിൽ ബെൽജിയത്തിന്‍റെ രണ്ടാം ഗോൾ പിറന്നു. മൈതാനത്തിന്‍റെ മധ്യത്തിൽനിന്ന് റാഞ്ചിയെടുത്ത പന്തുമായി മുന്നേറിയ കെവിൻ ഡി ബ്രുയ്നെ ഏഡൻ ഹസാർഡിനു മറിച്ചുനൽകിയും. ഇരുവരും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ തകർപ്പനൊരു ഷോട്ടിലൂടെ ഹസാർഡ് പന്ത് വലയിലാക്കി. ആശ്വാസഗോൾ കണ്ടെത്താനുള്ള അവസരങ്ങൾ ഇംഗ്ലണ്ടിന് ലഭിച്ചതുമില്ല. അതേസമയം ലീഡ് ഉയർത്താൻ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ബെൽജിയത്തിന് സാധിച്ചതുമില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more