1 GBP = 103.12

ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് 3 ഈസ്റ്റർ അവധിയാഘോഷങ്ങൾ മഞ്ഞിൽ മുക്കും; യാത്രാ ദുരിതത്തിന് ആക്കം കൂട്ടാൻ റയിൽ സമരവും

ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് 3 ഈസ്റ്റർ അവധിയാഘോഷങ്ങൾ മഞ്ഞിൽ മുക്കും; യാത്രാ ദുരിതത്തിന് ആക്കം കൂട്ടാൻ റയിൽ സമരവും

ലണ്ടൻ: ഈസ്റ്ററിന് റോഡ്, റെയില്‍ യാത്ര ദുരിതത്തിലാകുമെന്ന് മുന്നറിയിപ്പ്. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് മാര്‍ക്ക് 3 ക്രിസ്മസിന് സമാനമായ കാലാവസ്ഥ കൊണ്ടുവരുന്നതോടെയാണ് ബ്രിട്ടനില്‍ യാത്രാ ദുരിതം സമാഗതമാകുന്നത്. ഇതിന് പുറമെ റെയില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ റെയില്‍ സമരവും ഒത്തുചേരുന്നതോടെ കാര്യങ്ങള്‍ കുഴപ്പത്തിലാകും.

ലണ്ടന്‍ വെസ്റ്റ് കോസ്റ്റ് മെയിന്‍ലൈന്‍, ഈസ്റ്റ് ആംഗ്ലിയ, നോര്‍ത്തേണ്‍, സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വെ, ഡോക്‌ലാന്‍ഡ് ലൈറ്റ് റെയില്‍വെ എന്നിവിടങ്ങളെയാണ് റെയില്‍ സമരം ബാധിക്കുക. വ്യാഴാഴ്ച ആകുന്നതോടെ റോഡുകളിലെ യാത്രക്ക് 90 മിനിറ്റ് അധികം വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. തലസ്ഥാനത്തിന് ചുറ്റുമുള്ള എം25 വൈകുന്നേരം 4 മുതല്‍ 6 വരെയാണ് പ്രധാന തടസ്സം നേരിടുക. എം1, എം4, എം5, എം6 എന്നിവിടങ്ങളിലും ഗതാഗത തടസ്സം നേരിടും.

ഈ ആഴ്ച അവസാനമാകുന്നതോടെ താപനില തണുപ്പിലേക്ക് നീങ്ങുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് വ്യക്തമാക്കുന്നു. -9 സെല്‍ഷ്യസായി രാത്രിയില്‍ താപനില താഴുമെന്നാണ് കരുതുന്നത്. ദുഃഖവെള്ളി, ശനി ദിവസങ്ങളില്‍ നോര്‍ത്ത്, സെന്‍ഡ്രല്‍ പ്രദേശങ്ങളില്‍ മഞ്ഞ് പെയ്യാനും സാധ്യതയുണ്ട്. വെംബ്ലി ഏരിയയില്‍ ലണ്ടന്‍ യൂസ്റ്റണിലേക്കും പുറത്തേക്കും ദീര്‍ഘദൂര ട്രെയിനുകള്‍ പ്രവര്‍ത്തിക്കില്ല. ബ്രിസ്റ്റോള്‍ ടെമ്പിള്‍ മീഡ്‌സ് റീസിഗ്നല്‍ പദ്ധതിയുടെ ഭാഗമായി പൂര്‍ണ്ണമായും അടച്ചിടുമെന്ന് നെറ്റ്‌വര്‍ക്ക് റെയിലും വ്യക്തമാക്കിയിട്ടുണ്ട്.

അറൈവ റെയില്‍ നോര്‍ത്തില്‍ റെയില്‍, മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് യൂണിയനാണ് സമരത്തിന് ഇറങ്ങുന്നത്. സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വെയെയും സമരം ബാധിക്കും. ആര്‍എംടി അംഗങ്ങള്‍ ഈസ്റ്റര്‍ ആഴ്ചാവസാനം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more