1 GBP = 104.18

ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ ബി.സി.സി.ഐ അപ്പീല്‍ നല്‍കി

ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ ബി.സി.സി.ഐ അപ്പീല്‍ നല്‍കി

തിരുവനന്തപുരം: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മലയാളി താരം എസ്.ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് പിന്‍വലിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ബി.സി.സി.ഐ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ചട്ടവിരുദ്ധമാണെന്ന് അപ്പീലില്‍ ആരോപിക്കുന്നു. തങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും അപ്പീലില്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു.

ശ്രീശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ശ്രീശാന്തിന്റെ ഭാഗം വിശദമായി കേട്ടശേഷമാണ് താരത്തിനെതിരെ നടപടിയെടുത്തത്. ഇതില്‍ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിട്ടില്ല. 2013ല്‍ എടുത്ത നടപടിയെ ശ്രീശാന്ത് ചോദ്യം ചെയ്തത് 2017ലാണ്. ശ്രീശാന്തിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പൊലീസ് നല്‍കിയ ഹര്‍ജി പട്യാല കോടതിയുടെ പരിഗണനയിലാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്‌സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്. എന്നാല്‍ ഈ കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more