1 GBP = 104.25
breaking news

തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മുൻ പൊലീസ്​ ഉദ്യോഗസ്​ഥൻ കൊല്ലപ്പെട്ടു

തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മുൻ പൊലീസ്​ ഉദ്യോഗസ്​ഥൻ കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്​മീരിൽ തീവ്രവാദികൾ തട്ടി​െക്കാണ്ടുപോയെന്ന്​ സംശയിച്ചിരുന്ന മുൻ സ്​​െപഷ്യൽ പൊലീസ്​ ഒാഫീസ​െറ കൊല്ലപ്പെട്ട നിലയിൽ ക​െണ്ടത്തി. മുൻ എസ്​.പി.ഒ ആയിരുന്ന ബഷാറത്​ അഹ്​മദ്​ വാഗെയാണ്​ കൊല്ലപ്പെട്ടത്​.

ജമ്മു കശ്​മീരിലെ ഷോപിയാനിൽ നിന്ന്​​ വെള്ളിയാഴ്​ചയാണ്​ അദ്ദേഹത്തെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്​. മണിക്കൂറുകൾക്ക്​ ശേഷം വെടിയേറ്റ്​ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബഷാറതിനൊപ്പം സാഹിദ്​ അഹ്​​മദ്​ വാഗെ, റിയാസ്​ അഹ്​മദ്​ വാഗെ എന്നിവ​രെയും അജ്​ഞാതരായ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ ഇവരെ പിന്നീട്​ വിട്ടയച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more