1 GBP =
breaking news

വർഷങ്ങൾക്ക് മുൻപ് പിതാവിനെ കൊന്ന് സ്വന്തം പറമ്പിൽ കുഴിച്ച് മൂടി; മാഞ്ചസ്റ്ററിലെ പോലീസ് സ്റ്റേഷനിലെത്തി 63കാരിയുടെ കുറ്റസമ്മതം; മൃതദേഹം പോലീസ് കണ്ടെടുത്തു

വർഷങ്ങൾക്ക് മുൻപ് പിതാവിനെ കൊന്ന് സ്വന്തം പറമ്പിൽ കുഴിച്ച് മൂടി; മാഞ്ചസ്റ്ററിലെ പോലീസ് സ്റ്റേഷനിലെത്തി 63കാരിയുടെ കുറ്റസമ്മതം; മൃതദേഹം പോലീസ് കണ്ടെടുത്തു

മാഞ്ചെസ്റ്റർ: ഇന്നലെ ഉച്ചയോടെ മാഞ്ചസ്റ്ററിലെ ചീഡിൽ ഹീത്ത് പോലീസ് സ്റ്റേഷനിൽ 63കാരിയായ സ്ത്രീയെത്തിയത് പരാതി ബോധിപ്പിക്കാനല്ല, മറിച്ച് സ്വന്തം പിതാവിനെ കൊന്ന കുറ്റം ഏറ്റുപറയാൻ. മാഞ്ചസ്റ്റർ റെഡ്‌ഡിഷിൽ താമസിക്കുന്ന ബാർബറ കൂംബ്സ് എന്ന 63 കാരിയാണ് തന്റെ പിതാവിനെ താൻ വർഷങ്ങൾക്ക് മുൻപ് കൊലപ്പെടുത്തിയെന്ന കുറ്റസമ്മതം നടത്തിയത്. കൊന്നതിന് ശേഷം വീടിന്റെ പുറകിലെ ഗാർഡനിൽ ശവശരീരം കുഴിച്ച് മൂടിയെന്നാണ് ബാർബറ പോലീസുകാരോട് വെളിപ്പെടുത്തിയത്.

ബാര്ബറയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ഫോറൻസിക് വിദഗ്ധരുമടങ്ങുന്ന വലിയൊരു സംഘം അവരുടെ വീട്ടിലെത്തി പരിശോധന നടത്തി. ഒരു പുരുഷന്റെ മൃതശരീരത്തിന്റെ അവശിഷ്ടങ്ങൾ സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ബാര്ബറയെ പോലീസ് അറസ്റ്റ് ചെയ്ത ചോദ്യം ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

അതേ സമയം 2005ൽ മരിച്ച് വെന്ന് വിശ്വസിക്കുന്ന കെന്നത്ത് കൂംബ്സ് എന്നയാളെപ്പറ്റിയുള്ള വിവരങ്ങൾ പോലീസ് പരിസരവാസികളിൽ നിന്ന് അന്വേഷിച്ചറിയുന്നുണ്ട്.

 

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more