1 GBP = 103.12

ഓവർഡ്രാഫ്റ്റിന്റെ പേരിൽ ഉപഭോക്താക്കളെ പിഴിഞ്ഞ് ബാങ്കുകളുടെ തീവെട്ടിക്കൊള്ള; ഈടാക്കുന്നത് പേ ഡേ ലോൺ കമ്പനികൾ ഈടാക്കുന്നതിന്റെ ഏഴു മടങ്ങ് കൂടുതൽ

ഓവർഡ്രാഫ്റ്റിന്റെ പേരിൽ ഉപഭോക്താക്കളെ പിഴിഞ്ഞ് ബാങ്കുകളുടെ തീവെട്ടിക്കൊള്ള; ഈടാക്കുന്നത് പേ ഡേ ലോൺ കമ്പനികൾ ഈടാക്കുന്നതിന്റെ ഏഴു മടങ്ങ് കൂടുതൽ

ലണ്ടൻ: പ്രധാന ഹൈസ്ട്രീറ്റ്‌ ബാങ്കുകളെല്ലാം തന്നെ ഉപഭോക്താക്കളെ പിഴിയുന്ന കാര്യത്തിൽ മുന്നിലാണ്. ഇത് സംബന്ധിച്ച് നേരത്തെയും നിരവധി പരാതികൾ ബാങ്കുകൾക്കെതിരെ ഉയർന്നിരുന്നു. എന്നാലിപ്പോൾ വീണ്ടും ഓവർഡ്രാഫ്റ്റ് ഫീസെന്ന പേരിൽ ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കുന്ന നടപടികളാണ് ബാങ്കുകൾ നടപ്പിലാക്കുന്നത്. സാധാരണ പേ ഡേ ലോണുകൾ നൽകുന്ന കമ്പനികൾ ഈടാക്കുന്നതിന്റെ ഏഴു മടങ്ങോളം കൂടുതലാണ് ഓവർഡ്രാഫ്റ്റ് ഫീസിനത്തിൽ പ്രമുഖ ബാങ്കുകൾ ഈടാക്കുന്നത്.

പ്രമുഖ ബാങ്കായ സാന്റണ്ടർ ആണ് ഇക്കാര്യത്തിൽ വില്ലൻ. മുപ്പത് ദിവസത്തേക്കുള്ള കാലയളവിൽ 100 പൗണ്ട് ഓവർഡ്രാഫ്റ്റ് എടുക്കുന്ന ഉപഭോക്താവിന് 179 പൗണ്ടാണ് പലിശയും ഫീസുമായി തിരിച്ചടവായി നൽകേണ്ടി വരുക. എന്നാൽ പേ ഡേ ലോൺ കമ്പനികൾക്ക് ഉപഭോക്താവിൽ നിന്ന് പരമാവധി ഈടാക്കാൻ കഴിയുക ഇരുപത്തിനാല് പൗണ്ട് മാത്രം. ഇതിനെ താരതമ്യപ്പെടുത്തുമ്പോൾ പ്രമുഖ ബാങ്കുകൾ ഏകദേശം ഏഴര മടങ്ങ് അധികമാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്.

മറ്റ് പ്രമുഖ ബാങ്കുകളായ ലോയ്ഡ്‌സ് ടി എസ് ബി 160പൗണ്ടും, എച്ച് എസ് ബി സി യും ഫസ്റ്റ് ഡയറക്ടും 150 പൗണ്ട് വീതവും ആർ ബി എസും നാറ്റ് വെസ്റ്റും 144 പൗണ്ടുവീതവുമാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. എന്തായാലും ബാങ്കുകളുടെ തീവെട്ടിക്കൊള്ളക്കെതിരെ പ്രധാന രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള എൺപത്തിനാലോളം എം പി മാരും മറ്റ് ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. ബാങ്കുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിക്ക് പരാതി നൽകി കാത്തിരിക്കുകയാണിവർ.നേരത്തെ പേ ഡേ ലോൺ കമ്പനികൾക്കെതിരെ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയായിരുന്നു. നൂറു പൗണ്ടിന് ഒരു മാസം പരമാവധി ഈടാക്കാവുന്ന തുക 24 പൗണ്ട് ആയി നിജപ്പെടുത്തിയത് എഫ് സി എ ആയിരുന്നു. എഫ് സി എ ബാങ്കുകളുടെ കാര്യത്തിലും ശക്തമായ ഇടപെടലുകൾ നടത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more