1 GBP = 103.87

ലണ്ടനിൽ ഇന്ത്യക്കാരന്റെ ഫേസ്‌ബുക്കിൽ നുഴഞ്ഞു കയറി ബാങ്ക് അക്കൗണ്ടിൽ നിന്ന് 12000 പൗണ്ട് തട്ടിയെടുത്തു

ലണ്ടനിൽ ഇന്ത്യക്കാരന്റെ ഫേസ്‌ബുക്കിൽ നുഴഞ്ഞു കയറി ബാങ്ക് അക്കൗണ്ടിൽ നിന്ന് 12000 പൗണ്ട് തട്ടിയെടുത്തു

ലണ്ടൻ: ലണ്ടനിൽ ഇന്ത്യക്കാരനായ യോഗ ഇൻസ്​ട്രക്​ടറുടെ ഫേസ്​ബുക്കിൽ നുഴഞ്ഞുകയറി അക്കൗണ്ട്​ വിവരങ്ങൾ ചോർത്തിയ സംഘം 12000 പൗണ്ട് അടിച്ചു മാറ്റി. ഫേസ്‌ബുക്ക് ഓൺലൈനിൽ ഡെബിറ്റ് കാർഡ് വിവരങ്ങൾ ഇദ്ദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. വിവരങ്ങൾ ചോർത്തിയ സംഘം ഓൺലൈൻ ചൂതാട്ട വെബ്‌സൈറ്റിലേക്കാണ് പണം മാറ്റിയത്.

സെപ്റ്റംബർ 26 നും 28 നും ഇടയിൽ പത്ത് തവണയായാണ് പണം കൈമാറ്റം നടത്തിയത്. ട്രാൻസാക്ഷൻ ശ്രദ്ധയിപ്പെട്ട ഉടനെ ബാങ്ക് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ബാങ്ക് കൂടുതൽ അന്വേഷണം നടത്തി വരുന്നു. ഓൺലൈനിൽ നിന്ന് വിവരങ്ങൾ മാറ്റാൻ ബാങ്ക് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more