1 GBP = 104.12

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ 70 മില്യണ്‍ അകൗണ്ടുകള്‍ പരിശോധിക്കാനൊരുങ്ങി ബാങ്കുകള്‍

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ 70 മില്യണ്‍ അകൗണ്ടുകള്‍ പരിശോധിക്കാനൊരുങ്ങി ബാങ്കുകള്‍

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടു പിടിക്കാന്‍ ബാങ്കുകളും ഒരുങ്ങുന്നു. ജനുവരി മുതല്‍ ബാങ്കുകളും ബില്‍ഡിങ് സൊസൈറ്റികളും തങ്ങളുടെ 70മില്യണ്‍ അകൗണ്ടുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്. തെരേസാ മേയ് ആവിഷ്‌കരിച്ച പദ്ധതിക്ക് ബാങ്കുകളും സമ്മതം മൂളിയിട്ടുണ്ട്. ജനുവരി മുതല്‍ ആരംഭിക്കുന്ന പരിശോധനകളില്‍ ആദ്യ വര്‍ഷം 6000 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ കഴിയുമെന്നാണ് ഹോം ഓഫീസ് പ്രതീക്ഷിക്കുന്നത്.

കണ്ടു പിടിക്കപ്പെടുന്നവരുടെ അകൗണ്ടുകള്‍ നിറുത്തലാക്കുകയോ മരവിപ്പിക്കുകയോ ചെയ്യും അതുവഴി അഭ്യര്‍ത്ഥി വിസകള്‍ക്ക് അപേക്ഷിക്കുന്നവരുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. പിടിക്കപ്പെടുന്നവര്‍ക്ക് സ്വമേധയാ തിരിച്ച് പോകാന്‍ തയ്യാറായാല്‍ അകൗണ്ടിലുള്ള മുഴവന്‍ തുകയും തിരികെ നല്‍കും. അതേ സമയം എമിഗ്രെഷന്‍ വെല്‍ഫെയര്‍ കാമ്പയിനെഴ്‌സ് ഹോം ഓഫീസിന്റെ നീക്കങ്ങളെ ശക്തിയായി എതിര്‍ക്കുന്നുമുണ്ട്. യുകെയില്‍ നിയമപരമായി താമസിക്കുവാന്‍ അവകാശമുള്ളവര്‍ക്ക് തന്നെ രാജ്യം വിടണമെന്ന് നിര്‍ദ്ദേശിക്കുന്ന നോട്ടീസുകള്‍ ഹോം ഓഫീസ് അയക്കുന്നത് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ഈ നീക്കത്തെ എതിര്‍ക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more