ബംഗളൂരു പീഡനം, കന്നടക്കാര്‍ ഇങ്ങനെ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി, ബംഗളൂരുവിനെ അപമാനിക്കാനുള്ള ശ്രമം എന്ന് ആരോപണം


ബംഗളൂരു പീഡനം, കന്നടക്കാര്‍ ഇങ്ങനെ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി, ബംഗളൂരുവിനെ അപമാനിക്കാനുള്ള ശ്രമം എന്ന് ആരോപണം

പുതുവത്സരദിനത്തില്‍ ബംഗളൂരുവില്‍ നടന്ന പീഡനവും തുടര്‍ സംഭവങ്ങളും സംസ്ഥാനത്തേയും ബംഗളൂരുവിനേയും അപമാനിക്കാനുള്ള ഗൂഢശ്രമം ആണെന്ന് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ബംഗളൂരു എംജി റോഡില്‍ പുതുവര്‍ഷാഘോഷത്തിനിടെ പോലീസ് നോക്കിനില്‍ക്കേ നിരവധി സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരയായതും കമ്മനഹള്ളില്‍ പുതുവത്സ്രര രാത്രിയില്‍ വീട്ടിലേക്ക് നടന്ന് പോയ യുവതിയെ രണ്ട് പേര്‍ അക്രമിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കമ്മനഹള്ളിയിലെ സംഭവം നിര്‍ഭാഗ്യകരമാണെന്നും കന്നടക്കാര്‍ ഇങ്ങനെചെയ്യില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞു. ബംഗളൂരൂ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം ആയിരുന്നുവെന്നും പീഡനം നടത്തിയവരെ പിടികൂടാന്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരത്തില്‍ 550 സിസിടിവി ക്യാമറകള്‍ സ്്ഥാപിക്കുമെന്നും 5000ത്തോളം ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതുവത്സരദിനത്തില്‍ നടന്ന കൂട്ടലൈംഗികാതിക്രമത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും പരമേശ്വര പറഞ്ഞു. എല്ലാത്തവണയും പുതുവര്‍ഷാഘോഷം നടക്കാറുണ്ടെന്നാണെന്നും പീഡനം നടക്കാറുണ്ടെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തെയോ വസ്ത്രധാരണത്തെയോ താന്‍ അപമാനിച്ചിട്ടില്ലെന്നും പരമേശ്വര കൂട്ടിച്ചേര്‍ത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates