1 GBP = 102.92
breaking news

ബിനോയിക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിക്ക് തീരാകളങ്കമെന്ന് ബംഗാള്‍ ഘടകം

ബിനോയിക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിക്ക് തീരാകളങ്കമെന്ന് ബംഗാള്‍ ഘടകം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ബംഗാളിലെ പാര്‍ട്ടി സമ്മേളനങ്ങളിലും ചര്‍ച്ചയാകുന്നു.

ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളില്‍ പിബി പ്രസ്താവന ഇറക്കണമെന്നും, ആരോപണങ്ങള്‍ പാര്‍ട്ടിക്ക് തീരാകളങ്കമാണെന്നും ബംഗാള്‍ സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ കേസില്‍ പ്രതികളാകുന്നത് പാര്‍ട്ടിക്ക് ക്ഷീണമാണെന്നും സമ്മേളനത്തില്‍ പറഞ്ഞു.

മാത്രമല്ല, യെച്ചൂരിയെ പ്രതിക്കൂട്ടിലാക്കിയത് അപലപനീയമെന്നും ബംഗാള്‍ ഘടകം വ്യക്തമാക്കി.

മുന്‍ സെക്രട്ടറിയേറ്റ് അംഗം ഉള്‍പ്പടെയുള്ളവരാണ് കമ്മിറ്റിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more