1 GBP = 103.82
breaking news

യുകെയിൽ  മണ്ഡലകാല അയ്യപ്പ തീർത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് നവംബർ 25 ന്….  

യുകെയിൽ  മണ്ഡലകാല അയ്യപ്പ തീർത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് നവംബർ 25 ന്….  

യുകെയിലെ അയ്യപ്പ ഭക്തർക്കായി നാഷണൽ കൗൺസിൽ ഓഫ്  കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ നവംബർ 25 ശനിയാഴ്ച ബർമിങ്ഹാം ബാലാജി ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠയായ അയ്യപ്പ സന്നിധിയിലേക്ക് പ്രതീകാത്മക ശബരിമല തീർത്ഥാടനം സംഘടിപ്പിക്കുന്നു. യു കെ യുടെ വിവിധ ഭാഗങ്ങളായ മാഞ്ചസ്റ്റർ, സെർബി, കേംബ്രിഡ്ജ്, ബ്രിസ്റ്റോൾ, പോർട്സ്മൗത്ത്, ബർമിങ്ഹാം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള ഭക്തജനങ്ങൾ  തീർത്ഥയാത്രയിൽ പങ്കാളികളാകുമെന്ന് കൗൺസിൽ ചെയർമാൻ ഗോപകുമാർ അറിയിച്ചു. 

ശനിദോഷത്തിനും, രോഗശാന്തിക്കും, സർവ്വൈശ്വര്യത്തിനും മണ്ഡലകാല അയ്യപ്പ തീർത്ഥാടനം അതിവിശിഷ്ടമെന്നു കരുതപ്പെടുന്നു. വൃത ശുദ്ധിയോടുകൂടി മുദ്രനിറച്ചു ഇരുമുടി താങ്ങി ശരണമന്ത്രഘോഷത്തോടെ യകെയുടെ  നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന വിവിധ ദേശക്കാരായ നൂറ് കണക്കിന്  അയ്യപ്പ  ഭക്തർക്കായുള്ള  ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി ക്ഷേത്രം ഓഫീസ് മാനേജർ കണ്ണപ്പൻ വ്യക്തമാക്കി.

നവംബർ 25 ശനിയാഴ്ച 2 മണിക്ക് ആരംഭിക്കുന്ന അയ്യപ്പപൂജ ചടങ്ങിന്റെ വിശദശാംശങ്ങൾ

ഭാവലയ ഭജൻ ഗ്രൂപ്പിന്റെ സമ്പ്രദായ ഭജന

ഗണപതിഹോമം

മഹാഭിഷേകം 

വിശേഷാൽ പൂജ 

പടിപൂജ 

ദീപാരാധന

ഹരിവരാസനം 

തീർത്ഥാടനത്തിൽ പങ്കെടുത്തു സർവ്വൈശ്വര്യ അനുഗ്രഹം നേടുന്നതോടൊപ്പം, യുകെയിൽ ജനിച്ചു വളരുന്ന പുതുതലമുറയ്ക്ക് ഹൈന്ദവ പൗരാണിക അനുഷ്ഠാനങ്ങളുടെ നല്ല സന്ദേശം പകർന്നു നൽകുവാൻ ലഭിക്കുന്ന ഈ അവസരം എല്ലാവരും പ്രയോജനകരമാക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.. നവംബർ 25 നു ബാലാജി ക്ഷേത്രാങ്കണത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിലേക്ക് ഏവരെയും ഭഗവാന്റെ നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നു .

വിശദശാംശങ്ങൾക്കും രജിസ്ട്രേഷനുമായി ദയവായി താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടുക .

ഗോപകുമാർ –
07932 672467

പ്രശാന്ത് രവി –
07863 978338

വിപിൻ നായർ –
07846 145510

സുരേഷ് ശങ്കരൻകുട്ടി – 07940658142

ഇമെയിൽ വിലാസം:- [email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more