1 GBP =

ലോക സിനിമയിൽ തന്നെ അതിശയമായ ബാഹുബലിക്ക് മൂന്നാം ഭാഗം: ഇത്തവണ ശിവകാമിയുടെ ചരിത്രം

ലോക സിനിമയിൽ തന്നെ അതിശയമായ ബാഹുബലിക്ക് മൂന്നാം ഭാഗം: ഇത്തവണ ശിവകാമിയുടെ ചരിത്രം

ലോക സിനിമയിൽ തന്നെ അതിശയമായ ചിത്രമായിരുന്നു എസ്. എസ് രാജമൗലിയൊരുക്കിയ ബാഹുബലി. ആദ്യ ഭാഗത്തിനു പിന്നാലെ ബാഹുബലി – ദ കൺക്ലൂഷൻ എന്ന പേരിൽ രണ്ടാം ഭാഗവും ഇറക്കി. അന്നു മുതൽ ഉയരുന്ന ചോദ്യമായിരുന്നു ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോയെന്നത്. ചിത്രത്തിന് മൂന്നാം ഭാഗം ഒരുങ്ങുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

എന്നാൽ ഇത്തവണ മഹേന്ദ്ര ബാഹുബലിയുടെയോ, അമരേന്ദ്ര ബാഹുബലിയുടെയോ കഥയല്ല രാജമൗലി പറയുന്നത്. ശിവകാമി ദേവിയുടെ ചരിത്രവുമായാണ് രാജമൗലി എത്തുന്നത്. ആനന്ദ് നീലകണ്ഠൻ എഴുതിയ ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ബാഹുബലിക്ക് മുമ്പുള്ള കാലഘട്ടമാണ് ‘ദ റൈസ് ഓഫ് ശിവകാമി’യിൽ പറഞ്ഞിരിക്കുന്നത്. അതേസമയം തിയേറ്റർ റിലീസിംഗിന് വേണ്ടിയല്ല ചിത്രം ഒരുക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഓൺലൈൻ വെബ് സ്ട്രീമിംഗ് സർവീസിനു വേണ്ടിയാണ് ചിത്രം ഒരുക്കുന്നത്.

ബാഹുബലി സീരീസിൽ രമ്യാകൃഷ്ണനാണ് ശിവകാമി ദേവിയെ അനശ്വരമാക്കിയത്. രമ്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ശിവകാമി. വെബ്സീരീസിലും രമ്യ തന്നെ ശിവകാമി ആകുമെന്നാണ് സൂചനകൾ. രാജമൗലിക്കൊപ്പം സംവിധായകൻ ദേവ കട്ടയും ചിത്രത്തിൽ സഹകരിക്കുന്നുണ്ട്. ചിത്രീകരണം എന്ന് ആരംഭിക്കും , റിലീസ് എങ്ങനെയായിരിക്കും തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more