ബാഗ്ഗേജ് ഹാന്‍ഡ്‌ലര്‍മാരുടെ സമരം പിന്‍വലിച്ചതായി യുണൈറ്റ് യൂണിയന്‍, ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് കിട്ടിയതായി യൂണിയന്‍


ബാഗ്ഗേജ് ഹാന്‍ഡ്‌ലര്‍മാരുടെ സമരം പിന്‍വലിച്ചതായി യുണൈറ്റ് യൂണിയന്‍, ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് കിട്ടിയതായി യൂണിയന്‍

സേവന വേതന പരിഷ്‌കരണം വേണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ പതിനെട്ടോളം പ്രമുഖ എയര്‍പോര്‍ട്ടുകളില്‍ സ്വിസ്സ്‌പോര്‍ട്ടിന്റെ ബാഗ്ഗേജ് ഹാന്‍ഡ്‌ലര്‍മാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചതായി യുണൈറ്റ് യൂണിയന്‍ അറിയിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതാണ് സമരം പിന്‍വലിക്കാന്‍ കാരണം. 4.65 ശതമാനം വേതന വര്‍ദ്ധനവ് വേണമെന്നായിരുന്നു ബാഗ്ഗേജ് ഹാന്‍ഡ്‌ലര്‍മാരുടെ ആവശ്യം.

വേതന വര്‍ദ്ധനവ് എന്ന ആവശ്യം സ്വിസ്സ്‌പോര്‍ട്ട് പരിഗണിച്ചതായും യൂണൈറ്റ് ജനറല്‍ സെക്രട്ടറി ലെന്‍ മക്ക്ക്ലന്‍സി പറഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ കാബിന്‍ ക്രൂ സമരം പിന്‍വലിച്ചിട്ടില്ലെന്ന് മക് ക്ലെന്‍സി അറിയിച്ചു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ കാര്യമായ പുരോഗതി ചര്‍ച്ചയിലുണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് ക്രിസ്തുമസ് ദിനത്തിലും ബോക്‌സിംഗ് ദിനത്തിലുമാണ് കാബിന്‍ ക്രൂ ജീവനക്കാര്‍ സമരം നട
ത്തുന്നത്.

ഇതിനിടെ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ജീവനക്കാരും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പുതുവത്സര ദിനത്തിലാണ് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് റെയില്‍ ജീവനക്കാര്‍ പണിമുടക്കുക. ചൊവ്വാഴ്ച മുതല്‍ റെയില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് പണിമുട്ക്ക് ആഹ്വാനം ചെയ്തിട്ടണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317