ബേക്കണ്‍ ക്യാന്‍സറുണ്ടാക്കുമെന്ന് പഠനം, ബ്രിട്ടനില്‍ ബേക്കണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്


ബേക്കണ്‍ ക്യാന്‍സറുണ്ടാക്കുമെന്ന് പഠനം, ബ്രിട്ടനില്‍ ബേക്കണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

ബേക്കണുകള്‍ ക്യാന്‍സറുണ്ടാക്കുമെന്ന മുന്നറിയിപ്പ് വന്നതിന് ശേഷം ബ്രിട്ടനില്‍ ബേക്കണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 2015 ലാണ് ലോകാരോഗ്യ സംഘടന ബേക്കണുകളുടെ ഉപയോഗം ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളിലേക്ക് നയിക്കുമെന്ന് വെളിപ്പെടുത്തിയത്. ഇതിന് ശേഷം ബേക്കണ്‍ വില്‍പ്പന 123 മില്യണ്‍ പൗണ്ടിലേക്ക് ഇടിഞ്ഞതായി ട്രേഡ് മാസികയായ ദി ഗ്രോസര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

വര്‍ഷാവര്‍ഷം ബേക്കണ്‍ വില്‍പ്പനയില്‍ 11.3 ശതമാനത്തിന്റെ ഇടിവ് സംഭവിക്കുന്നതായി കണ്‍സ്യൂമര്‍ അനലിസ്റ്റായ നീല്‍സണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രോസറിന്റെ 2016ലെ ടോപ്പ് പ്രോഡക്‌സ് സര്‍വ്വേയിലാണ് ഇക്കാര്യമുളളത്. സോസേജുകളുടെ വില്‍പ്പനയിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. 51 മില്യണ്‍ പൗണ്ടിന്റെ ഇടിവാണ് ഇതിലുണ്ടായിരിക്കുന്നത്. മാംസാഹാരത്തിനായി മൊത്തം യുകെയിലെ ആളുകള്‍ ചെലവാക്കിയത് 328 മില്യണ്‍ പൗണ്ടാണ്.

സിഗരറ്റുകളുടെ വില്‍പ്പനയിലും യുകെയില്‍ വന്‍ ഇടിവുണ്ടായി. സിഗരറ്റ് വില്‍പ്പനയില്‍ 211 മില്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുനനത്. ബ്രിട്ടീഷ് ഉപഭോക്താക്കളുടെ സ്വഭാവത്തില്‍ വന്‍ മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും ഗ്രോസറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വന്നതിന് ആറ് മാസത്തിന് ശേഷം യുഗവ് നടത്തിയ പഠനത്തില്‍ 34 ശതമാനം ബ്രിട്ടീഷുകാരും ബേക്കണ്‍ കഴിച്ചാല്‍ കാന്‍സര്‍ വരുമെന്ന് വിശ്വസിക്കുന്നു. 46 ശതമാനം പേരും ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നും പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates