1 GBP = 103.70

ബി ബാബുപ്രസാദ് യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

ബി ബാബുപ്രസാദ് യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹരിപ്പാട് മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ബി ബാബുപ്രസാദ് മത്സരിക്കും. തിങ്കളാഴ്ച ബാബുപ്രസാദ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.

ഹരിപ്പാട് സിറ്റിംഗ് എംഎല്‍എയായിരുന്ന ബി ബാബുപ്രസാദ്, 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്ന് കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് മത്സരിക്കാനായി മാറിനില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ ചെന്നിത്തലയുടെ വിശ്വസ്തനാണ് ബാബുപ്രസാദ്.

യുഡിഎഫ് വിട്ട എംപി വീരേന്ദ്രകുമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാസീറ്റിലേക്കാണ് മത്സരം നടക്കുന്നത്. വീരേന്ദ്രകുമാറിനെ തന്നെ രാജ്യസഭയിലേക്ക് അയക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വീരേന്ദ്രകുമാറിന്റെ ജെഡിയു ശരത് യാദവ് പക്ഷത്തെ എല്‍ഡിഎഫില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം പിന്നീടേ ഉണ്ടാകൂവെങ്കിലും രാജ്യസഭയിലേക്ക് വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിക്കുകയായിരുന്നു.

ജെഡിയുവിന്റെ രജിസ്‌ട്രേഷന്‍ വീരേന്ദ്രകുമാറിന്റെ എതിര്‍പക്ഷമായ നിതീഷ്‌കുമാറിന്റെ പേരിലായതിനാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും വീരേന്ദ്രകുമാര്‍ പത്രിക നല്‍കുക. നിയമസഭയിലെ ഇപ്പോഴത്തെ കക്ഷിനില അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more