1 GBP =
breaking news

ബാബരി രാഷ്​ട്രീയ ആയുധമാക്കി ഇടതുപാർട്ടികൾ; ഡി​സം​ബ​ർ ആ​റ്​​ ക​രി​ദി​ന​മാ​യി ആ​ച​രി​ക്കും

ബാബരി രാഷ്​ട്രീയ ആയുധമാക്കി ഇടതുപാർട്ടികൾ; ഡി​സം​ബ​ർ ആ​റ്​​ ക​രി​ദി​ന​മാ​യി ആ​ച​രി​ക്കും

ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്തി​ട്ട്​ 25 വ​ർ​ഷം തി​ക​യു​ന്ന ഡി​സം​ബ​ർ ആ​റ്​​ ക​രി​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. ഭ​ര​ണ​ഘ​ട​ന ശി​ൽ​പി ഡോ. ​അം​ബേ​ദ്​​ക​റു​ടെ ജ​ന്മ​ദി​നം കൂ​ടി​യാ​യ അ​ന്ന്​​ ദ​ലി​തു​ക​ൾ​ക്കും മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ​ക്കും നേ​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ എ​തി​രാ​യ പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ചാ​വും ക​രി​ദി​നം ആ​ച​രി​ക്കു​ക. ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ ആ​ദ്യ ഘ​ട്ട​ം ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ ന​ട​ക്കാ​നി​രി​ക്കെ മ​തേ​ത​ര മൂ​ല്യ​ത്തി​ന്​ എ​തി​രാ​യ അ​തി​ക്ര​മം പൊ​തു​സ​മൂ​ഹ​ത്തി​ന്​ മു​ന്നി​ൽ ഒ​രി​ക്ക​ൽ​കൂ​ടി ഉ​യ​ർ​ത്താ​നാ​ണ്​ ധാ​ര​ണ. ഗു​ജ​റാ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ൽ ബി.​ജെ.​പി​ക്ക്​ മു​സ്​​ലിം പ്രീ​ണ​നം ആ​ക്ഷേ​പി​ക്കാ​ൻ ഇ​ട​ന​ൽ​കാ​തെ മൃ​ദു​ഹി​ന്ദു​ത്വം പ്ര​ചാ​ര​ണ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കോ​ൺ​ഗ്ര​സി​നെ​യും ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ നീ​ക്കം പ്ര​തി​ക്കൂ​ട്ടി​ലാ​ക്കും.

ഇ​ന്ന്​ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന ബി.​ജെ.​പി​യെ​യും അ​ന്ന്​ അ​ധി​കാ​ര​ത്തി​ലി​രു​ന്ന കോ​ൺ​ഗ്ര​സി​നെ​യും ഒ​രു​പോ​ലെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന രാ​ഷ്​​ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നാ​ണ്​ ആ​റ്​ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ സം​യു​ക്ത​മാ​യി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ദ​ലി​തു​ക​ൾ​ക്കും മു​സ്​​ലിം​ക​ൾ​ക്കും എ​തി​രാ​യ ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ളു​ടെ അ​തി​​ക്ര​മം, സ​ദാ​ചാ​ര പൊ​ലീ​സ്​ എ​ന്നി​വ​യി​ൽ ഉൗ​ന്നി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​ണ്​ ഒ​രു​ങ്ങു​ന്ന​ത്. സി.​പി.​​എം, സി.​പി.​െ​എ, സി.​പി.​െ​എ (എം.​എ​ൽ) ലി​ബ​റേ​ഷ​ൻ, ആ​ർ.​എ​സ്.​പി, ഒാ​ൾ ഇ​ന്ത്യ ഫോ​ർ​വേ​ഡ്​ ബ്ലോ​ക്​, എ​സ്.​യു.​സി.​െ​എ എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​മാ​ണ്​ ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. കാ​ൽ​നൂ​റ്റാ​ണ്ട്​ ക​ഴി​ഞ്ഞി​ട്ടും പ​ള്ളി ​പൊ​ളി​ച്ച​വ​ർ​ക്കും അ​ത്​ ആ​സൂ​ത്ര​ണം ചെ​യ്​​ത​വ​ർ​ക്കു​മെ​തി​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​ട​തു​പാ​ർ​ട്ടി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more