ബ്രിട്ടീഷ് എയര്‍വെയ്‌സ് കാബിന്‍ ക്രൂ ജീവനക്കാരുടെ സമരം പിന്‍വലിച്ചു


ബ്രിട്ടീഷ് എയര്‍വെയ്‌സ് കാബിന്‍ ക്രൂ ജീവനക്കാരുടെ സമരം പിന്‍വലിച്ചു

ക്രിസ്തുമസ്, ബോക്‌സിംഗ് ദിവസങ്ങളിലായി ബ്രിട്ടീഷ് എയര്‍വെയ്‌സിലെ കാബിന്‍ ക്രൂ ജീവനക്കാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടായിരുന്നു സമരം. 2010 മുതല്‍ ജോലിയ്ക്ക് കയറിയ മിക്‌സഡ് ക്രൂ ജീവനക്കാര്‍ക്ക് മറ്റുള്ള ജീവനക്കാരേക്കാള്‍ ശമ്പളം കുറവാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യൂണൈറ്റ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.

ബിഎയുടെ 2700 ഓളം വരുന്ന മിക്‌സഡ് ഫഌറ്റ് ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം നല്ഡകണമെന്നായിരുന്നു യൂണൈറ്റ് യൂണിയന്‍ ആവശ്യപ്പെട്ടത്. ബിഎ അധികൃതരുമായി നടത്തിയ ദൈര്‍ഘ്യമേറിയ അനുരഞ്ജന ചര്‍ച്ചകളുടെ ഫലമായി സമരമം പിന്‍വലിക്കുകയാണ് എന്ന് യുണൈറ്റ് ജനറല്‍ സെക്രട്ടറി ലെന്‍ മക്ക്‌ക്ലെന്‍സി ചൂണ്ടിക്കാട്ടി.

രണ്ട് വര്‍ഷത്തിലധികമായി മിക്‌സഡ് ഫഌറ്റ് ജീവനക്കാരുടെ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു യൂണൈറ്റ് യൂണിയനെന്നും എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ നിഷേധാത്മക സമീപനം മൂലം പരിഹാരം വൈകുകയായിരുന്നുവെന്നും യൂണിയന്‍ ആരോപിച്ചു. പുതുക്കിയ ആവശ്യങ്ങളും വേതനവും ബിഎ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് ക്രിസ്തുമസ് ബോക്‌സിംഗ് ദിവസങ്ങളില്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചത്. ജീവനക്കാരുടെ ആശങ്ക ബിഎയ്ക്ക് മനസ്സിലാകുമെന്ന് കരുതുന്നതായി മക് ക്ലെന്‍സി പറഞ്ഞു. സമരം പിന്‍വലിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതായി ബിഎ വക്താവ് അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317