1 GBP = 104.01

പൊലീസ് തലപ്പത്ത് അഴിച്ചു പണി, ബി.സന്ധ്യ​യെ മാറ്റി

പൊലീസ് തലപ്പത്ത് അഴിച്ചു പണി, ബി.സന്ധ്യ​യെ മാറ്റി

ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് സംസ്ഥാന പോലീസ് തലപ്പത്ത് മാറ്റം ഉണ്ടായിരിക്കുന്നത്. LDF ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നത് മുതല്‍ ഭക്ഷിണ മേഖലാ എഡിജിപി യായി പ്രവര്‍ത്തിച്ച് വന്നിരുന്ന B സന്ധ്യയെ ട്രെയിനിംഗ് വിഭാഗം ADGP യായി മാറ്റി നിയമിച്ചു . ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്തി​ടെ​യു​ണ്ടാ​യ ചി​ല വിവാ​ദ​ങ്ങ​ളാ​ണു സ​ന്ധ്യ​യു​ടെ മാ​റ്റ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് സൂച​ന.

ദക്ഷിണ മേഖലാ എഡിജിപിയായി മുതിര്‍ന്ന IPS ഉദ്യോഗസ്ഥന്‍ അനില്‍ കാന്തിനെ മാറ്റി നിയമിച്ചു. നിലവില്‍ തൃശൂര്‍ പോലീസ് അക്കാഡമിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ADGP പദ്മകുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി മാറ്റി നിയമിച്ചു.

എറണാകുളം റേഞ്ച് ഐജി പി വിജയനെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഭരണ വിഭാഗം ഐ ജിയായി മാറ്റി നിയമിച്ചു. നീണ്ട കാലത്തെ ഡെപ്യൂട്ടേഷന് ശേഷം സംസ്ഥാനത്ത് തിരിച്ചെത്തിയ വിജയ് സഖാറെയാവും പുതിയ എറണാകുളം റേഞ്ച് ഐജി .

ഇതടക്കം 5 സുപ്രധാനമായ മാറ്റങ്ങള്‍ വരുത്തിയ ഫയലില്‍ ഇന്നലെയാണ് മുഖ്യമന്ത്രി ഒപ്പ് വെച്ചത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more