1 GBP = 103.92

സെഹിയോന്‍ യുകെ ടീം നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ജൂണ്‍ 16 ശനിയാഴ്ച പാമേഴ്‌സ്ഗ്രീനില്‍…

സെഹിയോന്‍ യുകെ ടീം നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ജൂണ്‍ 16 ശനിയാഴ്ച പാമേഴ്‌സ്ഗ്രീനില്‍…
തോമസ് കെ ആന്റണി
ലണ്ടന്‍:-  സെഹിയോന്‍ യുകെ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആറു മണിവരെ വിവിധ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കും.
ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി, ആരാധന, കുമ്പസാരം, വിശുദ്ധ കുര്‍ബാന, ദൈവ വചന പ്രഘോഷണം, ദിവ്യകാരുണ്യാരാധാന, സ്പിരിച്വല്‍ ഷെയറിങ്ങ്, രോഗ സൗഖ്യ ശുശ്രൂഷയും ഉണ്ടായിരുന്നു.
ഫാ ബ്രിട്ടോ ബലവേന്ദ്രന്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുകയും ദിവ്യകരുണ്യാരാധനയും നയിക്കും. പ്രഗത്ഭ വചന ശുശ്രൂഷകനായ ബഹു. സെബാസ്റ്റ്യന്‍ സെയില്‍സ് വചന പ്രഘോഷണവും സോജി സിജോ കുട്ടികളുടെ ശുശ്രൂഷ നയിക്കും.
കണ്‍വെന്‍ഷന്‍ നടക്കുന്ന ഹാളിന്റെ അഡ്രസ്:-
st Anne’s catholic school
Oakthorpe road, Palmers green,London N13 5TY
സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും. പൊതുവാഹനങ്ങളില്‍ വരുന്നവര്‍ക്ക് ഓവര്‍ ഗ്രൗണ്ട് ട്രെയ്‌നില്‍ പാമേഴ്‌സ് ഗ്രീന്‍സ്റ്റോപ്പിന് അടുത്ത ടൗണുകളില്‍ നിന്ന് 121, 329 എന്നീ ബസുകളില്‍ ബ്രുംഫീല്‍ഡ് ലെന്‍ സ്റ്റോപ്പില്‍ ഇറങ്ങുക
കൂടുതല്‍ വിവരങ്ങൾക്ക്
തോമസ് – 07903867625

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more