1 GBP = 103.89

എവെയ്‌ക്ക് ലണ്ടൻ കൺവെൻഷൻ ജനുവരി 20 ശനിയാഴ്ച പാമേഴ്‌സ് ഗ്രീനിൽ…..

എവെയ്‌ക്ക് ലണ്ടൻ കൺവെൻഷൻ ജനുവരി 20 ശനിയാഴ്ച പാമേഴ്‌സ് ഗ്രീനിൽ…..

തോമസ് കെ ആന്റണി
സെഹിയോൻ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടൻ ബൈബിൾ കൺവെൻഷൻ ജനുവരി 20 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ പാമേഴ്‌സ് ഗ്രീൻ സെന്റ് ആൻസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ മുതിർന്നവർക്കും കുട്ടികൾക്ക് വിവിധ ക്ലാസ് മുറികളിലുമായി ക്രമീകരിച്ചിരിക്കുന്നു.

റവ. ഫാ. ബ്രിട്ടോ വിശുദ്ധ കുർബാന അർപ്പിക്കുന്ന ശുശ്രൂഷയിൽ അന്താരാഷ്‌ട്ര പ്രശസ്ത ദൈവ വചന ശുശ്രൂഷകനായ റോസ് പവ്വൽ ദൈവവചന പ്രഘോഷണം നിർവഹിക്കും. കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും അവസരമുണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയും രോഗ സൗഖ്യ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും.

അടുത്ത തലമുറയിലേക്ക് ദൈവവിശ്വാസം പകർന്നു കൊടുക്കുവാൻ സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്ഡം, ടീൻസ് ഫോർ കിങ്ഡം ടീമംഗങ്ങൾ കുട്ടികളുടെ അഭിരുചിക്ക് ചേർന്ന വിധം പ്രായാടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷകൾ നയിക്കും.

തുടർന്നുള്ള മാസങ്ങളിൽ എല്ലാ മൂന്നാം ശനിയാഴ്ചകളിലും കൺവെൻഷനുണ്ടായിരിക്കും. സൗജന്യ പാർക്കിങ് സൗകര്യമുണ്ടായിരിക്കും.

St. Anne’s Catholic High School

6 , Oakthorpe Road , Pamers Green

London

N135TY

കൂടുതൽ വിവരങ്ങൾക്ക്:

മാത്യു: 07915602258

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more