1 GBP =
breaking news

സെഹിയോന്‍ യുകെ ടീം നയിക്കുന്ന ശനിയാഴ്ച ദൈവ വചന ശുശ്രൂഷ ജൂണ്‍ 24 , ശനിയാഴ്ച ടോട്ടന്‍ഹാമില്‍….

സെഹിയോന്‍ യുകെ ടീം നയിക്കുന്ന ശനിയാഴ്ച ദൈവ വചന ശുശ്രൂഷ ജൂണ്‍ 24 , ശനിയാഴ്ച ടോട്ടന്‍ഹാമില്‍….

 തോമസ് കെ. ആന്റണി

സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും 24, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാമില്‍ ക്രമീകരിച്ചിരിക്കുന്നു.

ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി, വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗ സൗഖ്യ ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

ഫാ. മോറിസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ജോസ് കുര്യാക്കോസ് വചന സന്ദേശം നല്‍കും. ‘കിഡ്‌സ് ഫോര്‍ കിങ്ഡം’ മിനിസ്ട്രി നയിക്കുന്ന പ്രത്യേക ശുശ്രൂഷ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

പള്ളിയോട് ചേര്‍ന്നുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. പൊതു വാഹന സൗകര്യമുപയോഗിക്കുന്നവര്‍ വിക്ടോറിയ ലൈനിലെ സെവന്‍ സിസ്റ്റേഴ്‌സ് ട്യൂബ് സ്റ്റേഷനില്‍ നിന്നും അടുത്തുള്ള ടൗണുകളില്‍ നിന്നും 149 ,259 ,279 ,349 എന്നീ ബസുകളില്‍ ടോട്ടന്‍ഹാം ഫുട്‌ബോള്‍ സ്റ്റേഡിയം സ്റ്റോപ്പില്‍ ഇറങ്ങുക.

വിലാസം:

St. Francis De Sales Catholic Church

729 High Rd

Tottenham

London

N17 8AG

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ്: 07903867625

 

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more