1 GBP = 104.18

മൂന്നാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ ലണ്ടനിൽ ; ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും….

മൂന്നാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ ലണ്ടനിൽ ; ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും….

തോമസ് കെ ആന്റണി
സെഹിയോൻ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിക്കുന്ന എവെയ്‌ക്ക് ലണ്ടൻ കൺവെൻഷൻ മാർച്ച് 17 , ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും.

ലണ്ടനിലെ പാമേഴ്‌സ് ഗ്രീൻ സെന്റ് ആൻസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ മുതിർന്നവർക്കും കുട്ടികൾക്ക് വിവിധ ക്ലാസ് മുറികളിലുമായി ക്രമീകരിച്ചിരിക്കുന്നു.

കുരിശിന്റെ വഴി പ്രാർത്ഥനയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയിൽ വിശുദ്ധ കുർബാന, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ്ങ്, ദൈവാനുഭവ സാക്ഷ്യങ്ങൾ, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും.

ഈശോയുടെ പീഡാനുഭവവും കുരിശുമരണവും ധ്യാനിക്കുന്ന വലിയ നോമ്പിൽ നാം നേടിയെടുത്ത നിത്യരക്ഷ ഉറപ്പു വരുത്തുവാനും സാക്ഷ്യപ്പെടുത്തുവാനും അനേകർക്ക്‌ പകർന്നു കൊടുക്കാനുമുള്ള സുവിശേഷ ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കൺവൻഷൻ ഹാളിനു സമീപം സൗജന്യ കാർ പാർക്കിങ് സൗകര്യമുണ്ടായിരിക്കും.

St. Anne’s Catholic High School

6 , Oakthorpe Road , Pamers Green

London

N135TY

കൂടുതൽ വിവരങ്ങൾക്ക്:

തോമസ് : 07903867625

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more