ഭക്ഷണം പൊതിയാന്‍ പത്രം ഉപയോഗിക്കാറുണ്ടോ? നിങ്ങളെ രോഗിയാക്കാന്‍ അതുമതി


ഭക്ഷണം പൊതിയാന്‍ പത്രം ഉപയോഗിക്കാറുണ്ടോ? നിങ്ങളെ രോഗിയാക്കാന്‍ അതുമതി

ഭക്ഷണം പൊതിയേണ്ടി വരുമ്പോള്‍ നാം ആദ്യമെടുക്കുന്നത് പത്രങ്ങളാണ്. എന്നാല്‍ ഭക്ഷണം പത്രത്താളുകളില്‍ പൊതിയുന്നത് അത്ര നല്ലതല്ലെന്നാണ് പുതിയ കണ്ടെത്തലുകള്‍. എത്ര വൃത്തിയുള്ളതാണ് പത്രമെങ്കിലും അത് ആരോഗ്യത്തിന് ദോഷമാണ് എന്നാണ് ഭക്ഷ്യഗുണനിലവാര അതോറിറ്റി പറയുന്നത്.

പത്രക്കടലാസിലെ മഷിയില്‍ അടങ്ങിയിരിക്കുന്ന ബയോ ആക്ടീവ് വസ്തുക്കള്‍ ശരീരത്തെ ദോഷകരമായി ബാഘിക്കും. അച്ചടിമഷിയിലുള്ള ചായങ്ങളും പ്രിസര്‍വേറ്റീവുകളും രാസപദാര്‍ത്ഥങ്ങളും ഭക്ഷണത്തെ രോഗാണുമയമാക്കി മാറ്റും.

പത്രക്കടലാസ് മാത്രമല്ല റീസൈക്കിള്‍ ചെയ്ത പത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും ഭക്ഷണത്തെ വിഷമയമാക്കുമത്രേ. ദഹനപ്രശ്‌നങ്ങളടക്കമുള്ളവയ്ക്ക് ഇതു കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എത്ര വൃത്തിയായി പാചകം ചെയ്താലും അത് പത്രക്കടലാസില്‍ പൊതിയുന്നതോടെ വിഷമായി മാറുന്നുവെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി പറയുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഇത് ക്യാന്‍സര്‍ വരെയുണ്ടാകാന്‍ കാരണമാകുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317