1 GBP = 103.12

ഓഡി 127,000 ലക്ഷ്വറി കാറുകൾ തിരിച്ച് വിളിക്കുന്നു; വാഹന പുക മലിനീകരണത്തോത് കുറച്ച് കാണിക്കുന്ന ഉപകരണങ്ങളാണ് ഘടിപ്പിച്ചതെന്ന് ആരോപണം

ഓഡി 127,000 ലക്ഷ്വറി കാറുകൾ തിരിച്ച് വിളിക്കുന്നു; വാഹന പുക മലിനീകരണത്തോത് കുറച്ച് കാണിക്കുന്ന ഉപകരണങ്ങളാണ് ഘടിപ്പിച്ചതെന്ന് ആരോപണം

ലണ്ടൻ: പ്രമുഖ പ്രീമിയം വാഹന നിർമ്മാതാക്കളായ ഓഡി 127,000 വാഹനങ്ങൾ തിരിച്ച് വിളിക്കുന്നു. വാഹനങ്ങളിൽ എമിഷൻ ചീറ്റിങ്ങ് ഉപകരണങ്ങൾ ഘടിപ്പിച്ചുവെന്ന ആരോപണത്തെത്തുടർന്നാണ് വാഹനങ്ങൾ തിരിച്ച് വിളിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ജർമ്മനിയിലെ ഫെഡറൽ ട്രാൻസ്‌പോർട്ട് ഏജൻസിയാണ് കന്പനിക്ക് മുന്നറിയിപ്പ് നൽകിയത്. വാഹനപുക മലിനീകരണതോതിൽ കൃത്രിമം കാണിക്കുന്ന ഉപകരണങ്ങളാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

യൂറോ 6 നിബന്ധനകൾക്ക് വിരുദ്ധമായി എല്ലാ ഡീസൽ വി6 എഞ്ചിനുകളിലും കൃത്രിമത്വം നടക്കുന്നുവെന്നാണ് റിപ്പോർട്ട്. എ4, എ5, എ6, എ7, എ8, കയ്യു5, കയ്യു7, എസ് കയ്യു 5, എസ് കയ്യു 7 തുടങ്ങിയ മോഡലുകളിലാണ് പരാതി ഉയർന്നിട്ടുള്ളത്.

ഫെബുവരി രണ്ടിന് മുൻപായി പരിഹാരം ഉണ്ടാക്കണമെന്നാണ് ഫെഡറൽ ട്രാൻസ്‌പോർട്ട് ഏജൻസി ഓഡിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more