1 GBP = 103.12

എമിഷൻ ടെസ്റ്റിലെ കൃത്രിമത്വം; ഓഡി മേധാവി റൂപർട്ട് സ്റ്റാഡ്‌ലെർ അറസ്റ്റിൽ

എമിഷൻ ടെസ്റ്റിലെ കൃത്രിമത്വം; ഓഡി മേധാവി റൂപർട്ട് സ്റ്റാഡ്‌ലെർ അറസ്റ്റിൽ

ജർമ്മനി: പ്രമുഖ വാഹന നിർമ്മാതാക്കളായ ഓഡിയുടെ സി ഇ ഓ റൂപർട്ട് സ്റ്റാഡ്ലേറെ ജർമ്മൻ പോലീസ് അറസ്റ്റ് ചെയ്തു. 2015ൽ പുറത്ത് വന്ന വോൾക്സ് വാഗൺ ഡീസൽ എഞ്ചിൻ വാഹനങ്ങളുടെ എമിഷൻ ടെസ്റ്റിൽ കൃത്രിമത്വം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. വാഹനപുക പരിശോധനയിൽ എമിഷൻ അളവ് കുറച്ച് കാണിക്കുന്നതിനുള്ള സോഫ്റ്റ്വെയർ വാഹനങ്ങളിൽ ഉപയോഗിച്ച് ഉപഭോക്താക്കളെ വഞ്ചിച്ചുവെന്ന് കാണിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് റൂപർട്ടിന്റെ അറസ്റ്റെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഒരു ബില്യൺ യൂറോ വോൾക്സ് വാഗൺ പിഴയായി നൽകണമെന്ന് യൂറോപ്യൻ കോടതി വിധിച്ചിരുന്നു. അതിന് പിന്നാലെയാണ് റൂപർട്ടിന്റെ അറസ്റ്റ്. കഴിഞ്ഞ വർഷം അമേരിക്കയിലെ കമ്പനിയുടെ ഒരു സീനിയർ മാനേജരെ ഏഴു വർഷം തടവിന് അമേരിക്കൻ കോടതി ശിക്ഷിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more