1 GBP = 103.97

ക്രിമിനലുകളിൽ നിന്ന് പിടിച്ചെടുക്കുന്ന വിലപിടിപ്പുള്ള സാധനങ്ങൾ ഈബേയിൽ കൂടി വിറ്റഴിച്ച് പോലീസ് നേടിയത് ഒന്നര മില്യൺ പൗണ്ട്

ക്രിമിനലുകളിൽ നിന്ന് പിടിച്ചെടുക്കുന്ന വിലപിടിപ്പുള്ള സാധനങ്ങൾ ഈബേയിൽ കൂടി വിറ്റഴിച്ച് പോലീസ് നേടിയത് ഒന്നര മില്യൺ പൗണ്ട്

ലണ്ടൻ: ബ്രിട്ടനിൽ പിടികൂടുന്ന കുറ്റവാളികളിൽ നിന്നും പിടിച്ചെടുക്കുന്ന കാറും റോളെക്‌സ്‌ വാച്ചുകളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ ഈബേയിൽ ലേലത്തിന് വച്ച് പോലീസ് ഫോഴ്സ് നേടിയത് ഏകദേശം ഒന്നര മില്യൺ പൗണ്ടോളം. കിട്ടുന്ന തുക പോലീസ്, ഹോം ഓഫീസ്, ക്രൗൺ പ്രോസിക്യൂഷൻ ഡിപ്പാർട്ട്മെന്റുകൾ തുല്യമായി വീതിച്ചെടുക്കുകയാണ്. തുകയുടെ ഒരു ഭാഗം കുറ്റകൃത്യങ്ങളിൽ ഇരയായിട്ടുള്ളവർക്ക് നഷ്ടപരിഹാരവുമായി നൽകും. ലെസ്റ്റെർഷെയർ പോലീസ് ആണ് ഇത്തരത്തിൽ ഈബേയിൽ ലേലത്തിന് വച്ച് ഡിപ്പാർട്ടമെന്റ് ആവശ്യങ്ങൾക്കായി പണം സന്പാദിക്കുന്നത്.

2009 മുതലാണ് ലെസ്റ്റെർഷെയർ പോലീസ് ഇത്തരമൊരു നീക്കത്തിലൂടെ പണം സാന്പാടിചച്ചത്. ഇതുവരെ ഏകദേശം ആറായിരത്തോളം സാധനങ്ങൾ ഈബേയിലൂടെ വിറ്റഴിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഏകദേശം 14,81,422 പൗണ്ടാണ് ഇതുവരെ അക്കൗണ്ടിലേക്ക് എത്തിയത്. വിലപിടിപ്പുള്ള സാധനങ്ങൾ വളരെ വില കുറച്ചാണ് ലേലത്തിൽ വയ്ക്കുന്നത്.

അയ്യായിരം പൗണ്ടോളം വിലയുള്ള പുതിയ റോളക്സ് വാച്ചുകൾ വിട്ടുപോയത് നാലായിരം പൗണ്ടിന് താഴെ മാത്രം. അതുപോലെ തന്നെ ബ്രാൻഡ് ന്യൂ ഐഫോൺ 5 എസ് വെറും 59 പൗണ്ടിന്, കൂടാതെ 2009 മോഡൽ എ 3 ഓഡി കാറിന് £3895. ഡിസൈനർ വസ്ത്രങ്ങൾ ഉൾപ്പെടെ വിപുലമായ ശേഖരവും വിൽപ്പനക്കുണ്ട്. 2013 ൽ കുറ്റവാളികൾ കൊക്കൈൻ കടത്താനുപയോഗിച്ച സോഡിയാക് സെൻഎയർ എയർക്രാഫ്റ്റ് വിട്ടുപോയത് 17,200 പൗണ്ടിന് മാത്രം. ഇതിന്റെ യാഥാർത്‌ഥ വില 1.7 മില്യൺ പൗണ്ടാണ്.

ലെസ്റ്റെർഷെയർ പോലീസ് ഇക്കണോമിക് ക്രൈം യൂണിറ്റ് തലവൻ പോൾ വെൻലോക്ക് പദ്ധതി വൻ വിജയമാണെന്ന് അവകാശപ്പെട്ടു. പദ്ധതിയുടെ ഭാഗമായി കുറ്റകൃത്യങ്ങളിൽ ഇരയായിട്ടുള്ള നിരവധിയാളുകൾക്ക് നഷ്ടപരിഹാരമെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more